0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 13 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 488
? എന്താ സംസാരിച്ചത് എന്നൊക്കെ നിനക്കു ചോദിച്ചൂടെ?" ഞാൻ അവളെ നോക്കി കണ്ണുരുട്ടി. "എന്തിനു ? എനിക്ക് നിന്നെ വിശ്വാസം ആണ് .." മഞ്ജുസ് കാര്യമായി തന്നെ പറഞ്ഞു . "അങ്ങനെ ഇപ്പൊ എന്നെ ബോധിപ്പിക്കാൻ വേണ്ടി നീ വിശ്വസിക്കേണ്ട .." അവളുടെ ഭാവം കണ്ടു ഞാൻ സ്വല്പം ദേഷ്യത്തോടെ തന്നെ പറഞ്ഞു . "എന്തൊരു കഷ്ടമാ കവി ഇത് ..ഞാൻ എന്ത് ചെയ്താലും നിനക്ക് കുറ്റം ആണല്ലോ . ആദ്യം ചോദിച്ചതിന് കുറ്റം , ഇപ്പൊ എന്താ ഒന്നും ചോദിക്കാത്തത് എന്ന് ചോദിച്ചായി കുറ്റം പറച്ചില് .." മഞ്ജുസ് അവളുടെ നിസഹായത ഏറെ മുൻപിൽ തുറന്നു പറഞ്ഞു . "നീ എന്താ മഞ്ജുസേ ഇങ്ങനെ ..നീ ഇങ്ങനെ അന്യരെ പോലെ മാറി നിക്കുമ്പോ എനിക്കെന്തോ പോലെയാ .." ഞാൻ അവളുടെ മറുപടി കേട്ട് അവളെ കെട്ടിപിടിച്ചു കിടന്നു . പിന്നെ സ്വല്പം ഉയർന്നു അവളുടെ കവിളിൽ പയ്യെ ഉമ്മവെച്ചു .
"സാരല്യ ..ഞാൻ വന്നു കൊളമാക്കുന്നതിലും ഭേദം അല്ലെ .." അന്നത്തെ ഇൻസിഡന്റ് ഓർത്തുകൊണ്ട് തന്നെ അവളപ്പോഴും ചിരിച്ചു . "ഓഹ്ഹ്..എനിക്കിതു കേക്കുമ്പോഴാ ...കഴിഞ്ഞത് കഴിഞ്ഞില്ലേ മഞ്ജുസേ ...നീ അത് തന്നെ മനസ്സിൽ വെച്ച് നടന്നാലോ ? കേട്ട എനിക്കില്ലാത്ത വിഷമം നിനക്കെന്തിനാ ?" ഞാൻ അവളെ സംശയത്തോടെ തന്നെ നോക്കി . "ഒന്ന് പോ കവി ..ഒരിക്കലും ഞാൻ പറയാൻ പാടില്ലാത്തതൊക്കെയാ പറഞ്ഞത് ..അതിനി ഞാൻ ചാവണ വരെ എന്റെ മനസില് ഉണ്ടാകും " മഞ്ജുസ് പെട്ടെന്ന് ഇമോഷണൽ ആയികൊണ്ട് ചിണുങ്ങി . "നീയും മോശം ഒന്നും അല്ല ..നിന്റെ മനസിലുള്ളതൊക്കെയാ പുറത്തു വന്നത് എന്നൊക്കെ പറഞ്ഞു എന്ന കളിയാക്കിയില്ലേ ..അതിലും ഭേദം എന്നെ അങ്ങ് കൊല്ലുന്നതാ " അതിനു ശേഷം എപ്പോഴോ ഞാൻ തമാശക്ക് പറഞ്ഞതോർത്തു അവൾ വീണ്ടും കരച്ചിലിന്റെ വക്കിലെത്തി . അവളുടെ ഉരുണ്ടുകൂടിയ മുഖവും കലങ്ങിയ കണ്ണുകളും നോക്കി ഞാൻ പയ്യെ ചരിച്ചു . അപ്പോഴേക്കും അവളുടെ കണ്ണിൽ നിന്ന് വെള്ളം പൊടിഞ്ഞു തുടങ്ങിയിരുന്നു .. "ശേ ...എന്തോന്നാ മിസ്സെ..ഇത് .."

💬 Comments

View all comments