Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 13 [Sagar Kottapuram]
ഒന്നുടെ മുത്തി . അതിനു മാത്രം മഞ്ജുസ് എതിർപ്പിന്റെ സ്വരം ഉയർത്തിയില്ല . അല്ലേൽ തന്നെ ഞാനവളെ ഓവർ ആയിട്ട് സ്നേഹിക്കുന്ന പോലെ "അഭിനയിക്കുന്നു" എന്നൊക്കെയാണ് പരാതി !
"നിനക്കാണ് എന്നോട് സ്നേഹം ഇല്ലാത്തതു ...ഞാൻ എന്ത് ചെയ്തു തന്നാലും ഒരു താങ്ക്സ് പോലും പറയില്ല "
ഞാൻ ചെറിയ പരിഭവത്തോടെ പറഞ്ഞു അവളെ ഉറ്റുനോക്കി ."നിന്നെ ഇങ്ങനെയൊക്കെ വേറെ ആര് നോക്കുവെടി പുല്ലേ ? "
അവളുടെ സൈലൻസ് കണ്ടു ഞാൻ പുരികങ്ങൾ ഇളക്കി . അതിനും കക്ഷിക്ക് മിണ്ടാട്ടം ഒന്നുമില്ല. ഒന്ന് ചിരിക്കണം എന്നൊക്കെ ഉണ്ടെങ്കിലും മുഖം വെട്ടിച്ചു സ്വല്പം ഗമയിൽ ഇരുന്നു .
"ദേ കൂടുതല് പോസ് ഇട്ടാൽ ഒറ്റ ചവിട്ടങ്ങു തരും ...കേട്ടോടി ..."
അവളുടെ ഇരിപ്പ് കണ്ടു ഞാൻ പെട്ടെന്ന് പല്ലിറുമ്മി . പിന്നെ അവളുടെ കഴുത്തിൽ പയ്യെ കുത്തിപ്പിടിച്ചു .
"എന്ന ചവിട്ട് .."
മഞ്ജുസും ഗൗരവം അഭിനയിച്ചു പറഞ്ഞു .
"ചവിട്ടിയേനെ .പക്ഷെ എന്റെ കൊച്ചു ഇതിനകത്തായി പോയി..."
ഞാൻ പെട്ടെന്ന് അവളുടെ കഴുത്തിലെ പിടി അയച്ചു വയറിലേക്ക് നീക്കികൊണ്ട് ചിണുങ്ങി .
"അയ്യടാ .അല്ലെങ്കിൽ നീ അങ്ങ് ഒലത്തും ..."
മഞ്ജുസ് എന്നെ കളിയാക്കികൊണ്ട് എന്റെ കഴുത്തിൽ കൈചുറ്റിപിടിച്ചു . പെണ്ണിനെ നേരിയ വിയർപ്പു ഗന്ധം ഉണ്ടെങ്കിലും അതിനു സുഖമുള്ള ഒരു ഫീൽ ആണ് !
"നീ എന്നെ സ്നേഹിച്ചു കൊല്ലല്ലേ മോനെ ...എനിക്ക് തന്നെ ബോറടിക്കുവാ .."
മഞ്ജുസ് പയ്യെ ചിരിച്ചുകൊണ്ട് എന്റെ കവിളിൽ ഉമ്മവെച്ചു .
"ആണോ ?"
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ പുറത്തു തഴുകി .
"ഹ്മ്മ്....കൊറച്ചു ഓവറാ..."
മഞ്ജുസ് തമാശ പോലെ പറഞ്ഞു ചിരിച്ചു .
"ആഹ്..ഞാൻ അങ്ങനാ ..സ്നേഹിച്ചാൽ നക്കിക്കൊല്ലും..."
ഞാൻ തമാശ പോലെ പറഞ്ഞു അവളെ വരിഞ്ഞുമുറുക്കി .
"നിന്നെ അല്ലാതെ ഞാൻ ആരെയാടി മോളെ സ്‌നേഹിക്യാ.."
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു മഞ്ജുസിനെ കെട്ടിപിടിച്ചിരുന്നു .
"നിന്റെ റോസമ്മയെ സ്നേഹിച്ചോടാ ..."
മഞ്ജുസ് എന്നെ കളിയാക്കികൊണ്ട് ചിണുങ്ങി .
"ദേ ഒരുമാതിരി മറ്റേ വർത്താനം പറഞ്ഞാൽ ഉണ്ടല്ലോ ...അത്
💬 Comments
View all comments