0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 14 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K
അടുത്ത് നിന്നും എന്റെ അടുത്തേക്ക് നടന്നു വന്നു . ഞാൻ റോസിമോളെ നോക്കി ഗോഷ്ടി കാണിച്ചു അവളെ ചിരിപ്പിക്കുന്ന തിരക്കിലായിരുന്നു . "വാ .." അവളെന്നെ തോണ്ടി വിളിച്ചുകൊണ്ട് അകത്തേക്ക് നടന്നു . അച്ഛനെയും മുത്തശ്ശിയേയും നോക്കി ചിരിച്ചുകൊണ്ട് ഞാനും പിന്നാലെ പോയി . റൂമിലെ ബാത്‌റൂമിൽ കയറി അവള് കുളി കഴിഞ്ഞു പുറത്തിറങ്ങി . മാറിയിടാനുള്ള ചുരിദാറും എടുത്തുകൊണ്ട് തന്നെയാണ് അവള് പോയിരുന്നത് . അതുകൊണ്ട് വേഷമൊക്കെ ധരിച്ചുകൊണ്ട് തന്നെയാണ് പുറത്തിറങ്ങിയത് . അതുവരെയും ഞാനും റോസ്‌മോളും ബെഡിൽ കിടന്നു കളിച്ചു . "അതിനെ ഇങ്ങു താ ..നീ പോയി കുളിച്ചേ.." മഞ്ജുസ് ബെഡിലേക്ക് ഇരുന്നുകൊണ്ട് എന്നോടായി പറഞ്ഞു . പിന്നെ എന്റെ നെഞ്ചിൽ ഇരുന്ന റോസിമോളെ അവള് കയ്യിലെടുത്തു പിടിച്ചു . "ആഹ്...ചാച്ചാ ..." മഞ്ജുസ് അവളെ എടുത്തതും പെണ്ണ് നടുവളച്ചുകൊണ്ട് ചിണുങ്ങി . ഞാനതു നോക്കി ചിരിച്ചുകൊണ്ട് ബെഡിൽ നിന്നും താഴേക്കിറങ്ങി . "ഒന്ന് മിണ്ടാണ്ടിരിക്കെടി പെണ്ണെ ..ഇല്ലെങ്കി നല്ല അടികിട്ടും എൻ്റെന്നു " മഞ്ജുസ് പെണ്ണിനെ നോക്കി കണ്ണുരുട്ടി . അതോടെ പെണ്ണ് ചുണ്ടു കടിച്ചുകൊണ്ട് മഞ്ജുസിനെ പേടിയോടെ നോക്കി . "പെണ്ണ് ഇപ്പൊ കരയും ..." റോസ്‌മോളുടെ സങ്കടം നോക്കി മഞ്ജുസ് എന്നോടായി പറഞ്ഞു .പിന്നെ അവളെ മാറോടു അടക്കിപ്പിടിച്ചു ചിരിച്ചു . "അമ്മേടെ മുത്ത് പേടിച്ചാ..." റോസ് മോളുടെ നെറ്റിയിൽ പയ്യെ ഉമ്മവെച്ചുകൊണ്ട് മഞ്ജുസ് ചിണുങ്ങി . പിന്നെ പെണ്ണിന്റെ കവിളിൽ അവളുടെ മൂക്കുകൊണ്ട് ഉരുമ്മി . അതോടെ കരയാൻ വന്ന പെണ്ണിന്റെ മുഖത്ത് ചെറിയ ചിരി വിടർന്നു

💬 Comments

View all comments