0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 14 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 603
" അമ്മയും ചിരിച്ചുകൊണ്ട് ആദിയുടെ കൈപിടിച്ച് തമ്മിൽ കൊട്ടി . അതിഷ്ടപ്പെട്ട പോലെ അവനും ഒന്ന് പുഞ്ചിരിച്ചു . "അവളെവിടെ ?" ഞാൻ അമ്മയെ നോക്കി സംശയത്തോടെ തിരക്കി . "മോള്ക്ക് പാല് കൊടുക്കുവാ ...അപ്പറത്തുണ്ട് " അമ്മച്ചി ആദിയെ കൊഞ്ചിക്കുന്നതിനിടെ തന്നെ അതിനുള്ള മറുപടിയും നൽകി. "ആഹ്...അതിനു അമ്മയെ കൊറച്ചു പേടിയുണ്ട് ..അതാ ഇങ്ങോട്ടൊന്നും വരാത്തത് " ഞാൻ അവളുടെ രീതി ഓർത്തു പയ്യെ പറഞ്ഞു . ഞാനും അവളുടെ അമ്മയും സംസാരിക്കുന്നിടത്തു അധികമൊന്നും മഞ്ജുസ് ഇരിക്കില്ല . മാത്രമല്ല അമ്മയോട് മാത്രം അവള് കയർത്തു സംസാരിക്കുന്നത് ഞാൻ കണ്ടിട്ടുമില്ല . "ആഹ്..ആരെയെങ്കിലും പേടി വേണ്ടേ ..അവളുടെ അച്ഛനെ പറഞ്ഞാൽ മതി . കൊച്ചിലെ മുതൽ കൊഞ്ചിച്ചു കൊഞ്ചിച്ചു വഷളാക്കി ..പെണ്ണിന് അന്നുതൊട്ടേ പിടിവാശി ആണ് " മഞ്ജുസിന്റെ അമ്മ സ്വല്പം ദേഷ്യത്തോടെ തന്നെ പറഞ്ഞു . "ഏയ്..അത്ര ഒന്നും ഇല്ല ..." അമ്മ പറഞ്ഞത് ശരി ആണേൽ കൂടി എനിക്കെന്തോ അങ്ങനെ പറയാൻ ആണ് തോന്നിയത് . "ഹ്മ്മ്...രണ്ടു മാസം കാലൊടിഞ്ഞു കിടന്ന മോൻ തന്നെ ഇത് പറയണം " എന്റെയും മഞ്ജുവിന്റെയും അടിയുടെ ഫലമായി ഉണ്ടായ ആക്സിഡന്റ് ഓർത്തു അമ്മച്ചി ചിരിച്ചു . "അയ്യോ അതൊക്കെ അങ്ങനെ കാണണ്ട കാര്യം ഉണ്ടോ അമ്മെ ? .എന്റെ സമയം ശരി ആയിരുന്നില്യ എന്നങ്ങട് വിചാരിച്ചാൽ പോരെ " ഞാൻ വീണ്ടും മഞ്ജുസിനെ ന്യായീകരിച്ചു .
"ഹ്മ്മ്...നല്ല ചേലായി ...ഇങ്ങനെ ആണേൽ നിന്നെയാ രണ്ടു പറയേണ്ടത് " എന്റെ സംസാരം കേട്ട് അമ്മച്ചി ചിരിച്ചു . "ഹ ഹ..പോട്ടെ അമ്മെ ..നമ്മുടെ മഞ്ജു അല്ലെ .." ഞാൻ വീണ്ടും പയ്യെ ചിരിച്ചു . "ഉവ്വ ഉവ്വ ..ഇനി വല്ലതും ഉണ്ടാവട്ടെ ...അപ്പൊ ഞാൻ പറഞ്ഞു തരാം " മഞ്ജുസിന്റെ അമ്മ ഗൗരവത്തിൽ തന്നെ പറഞ്ഞു നിർത്തി . അപ്പോഴേക്കും ആദികുട്ടൻ ഉറക്കം വന്ന പോലെ കോട്ടുവാ ഇടാൻ തുടങ്ങി . "മോന് ഉറക്കം വരുന്നുണ്ടെന്ന് തോന്നണൂ ..ഞാൻ ഇവനെ ഒന്നു കൊണ്ട് കിടത്തട്ടെ " അവന്റെ ചേഷ്ടകൾ

💬 Comments

View all comments