0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 14 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.6K
ആക്സിഡന്റ് ഓർത്തു അമ്മച്ചി ചിരിച്ചു . "അയ്യോ അതൊക്കെ അങ്ങനെ കാണണ്ട കാര്യം ഉണ്ടോ അമ്മെ ? .എന്റെ സമയം ശരി ആയിരുന്നില്യ എന്നങ്ങട് വിചാരിച്ചാൽ പോരെ " ഞാൻ വീണ്ടും മഞ്ജുസിനെ ന്യായീകരിച്ചു .
"ഹ്മ്മ്...നല്ല ചേലായി ...ഇങ്ങനെ ആണേൽ നിന്നെയാ രണ്ടു പറയേണ്ടത് " എന്റെ സംസാരം കേട്ട് അമ്മച്ചി ചിരിച്ചു . "ഹ ഹ..പോട്ടെ അമ്മെ ..നമ്മുടെ മഞ്ജു അല്ലെ .." ഞാൻ വീണ്ടും പയ്യെ ചിരിച്ചു . "ഉവ്വ ഉവ്വ ..ഇനി വല്ലതും ഉണ്ടാവട്ടെ ...അപ്പൊ ഞാൻ പറഞ്ഞു തരാം " മഞ്ജുസിന്റെ അമ്മ ഗൗരവത്തിൽ തന്നെ പറഞ്ഞു നിർത്തി . അപ്പോഴേക്കും ആദികുട്ടൻ ഉറക്കം വന്ന പോലെ കോട്ടുവാ ഇടാൻ തുടങ്ങി . "മോന് ഉറക്കം വരുന്നുണ്ടെന്ന് തോന്നണൂ ..ഞാൻ ഇവനെ ഒന്നു കൊണ്ട് കിടത്തട്ടെ " അവന്റെ ചേഷ്ടകൾ ശ്രദ്ധിച്ചുകൊണ്ട് അമ്മ എന്നെ നോക്കി പറഞ്ഞു . "ആഹ്...അങ്ങനെ ആവട്ടെ .." ഞാനും അത് ശരിവെച്ചു . അതോടെ ആദിയെയും എടുത്തുകൊണ്ട് അമ്മച്ചി അകത്തേക്ക് പോയി . അമ്മ പോയതും ഉമ്മറവാതിലിന്റെ മറവിൽ ഞങ്ങളുടെ സംസാരമെല്ലാം ഒളിഞ്ഞു നിന്ന് കേട്ട മഞ്ജുസ് മെല്ലെ എന്റെ നേരെ തലനീട്ടി നോക്കി . "ആഹ്...ഇവിടുണ്ടാരുന്നാ?" അവളെ പെട്ടെന്ന് കണ്ടതും ഞാൻ അതിശയത്തോടെ ചോദിച്ചു . "ഹ്മ്മ്...ഉണ്ടല്ലോ " മഞ്ജുസ് ചിരിച്ചുകൊണ്ട് ഉമ്മറത്തേക്ക് വന്നു . "മോളെന്തിയെ ?" ഞാൻ അവളെ ചോദ്യ ഭാവത്തിൽ നോക്കി . "ഉറങ്ങി..." പയ്യെ പറഞ്ഞുകൊണ്ട് മഞ്ജുസ് എന്റെ മുൻപിലേക്ക് വന്നിരുന്നു . ഒരു പിങ്ക് കളർ

💬 Comments

View all comments