Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 15 [Sagar Kottapuram]
തട്ടി വിളിച്ചു . അതിനു അവള് മറുപടി ഒന്നും പറയാത്തതുകൊണ്ട് ഞാൻ തന്നെ അവളുടെ പുതപ്പു വലിച്ചു മാറ്റി . എന്നെ തെല്ലൊരു അമ്പരപ്പോടെയും പേടിയോടെയും നോക്കിയ അവളെ ഞാൻ പെട്ടെന്ന് പിടിച്ചു എഴുന്നേൽപ്പിച്ചു .
"നീ എന്താ എന്നോട് മിണ്ടാത്തത് ? "
ഞാൻ അവളെ നോക്കി ഗൗരവത്തിൽ ചോദിച്ചു .
"ആവശ്യത്തിന് മിണ്ടുന്നുണ്ടല്ലോ...അതുപോരെ..?"
മഞ്ജുസ് തർക്കുത്തരം പോലെ പറഞ്ഞു എന്നെ നോക്കി .
"പോരാ...അങ്ങനെ നിനക്കു ഇഷ്ടമുള്ളത് മാത്രം പറഞ്ഞാൽ മതിയെങ്കിൽ നീ നിന്റെ വീട്ടിൽ പോയി നിന്നാൽ മതി .."
ഞാൻ സ്വല്പം കടുപ്പിച്ചു തന്നെ പറഞ്ഞു .അതോടെ അവളുടെ മുഖത്ത് ദേഷ്യം ഇരച്ചു കയറി .
"എടി എനിക്ക് നിന്നെ ഇഷ്ടമുള്ളതുകൊണ്ടല്ലേ ഞാൻ ഇങ്ങനെ താഴ്ന്നു തരുന്നത് . അത് നീ എന്താ മനസ്സിലാക്കാത്തതു ? നീ എന്നെ എന്തൊക്കെ പറഞ്ഞിട്ടുണ്ടെടി ...ഞാൻ ഒന്നിനും കൊള്ളാത്തവൻ ആണെന്ന് വരെ പറഞ്ഞിട്ടും ഞാൻ നിന്റെ മൂടും താങ്ങി നടക്കുന്നില്ലേ...ഏഹ് ?"
ഞാൻ സ്വല്പം ഇമോഷണൽ ആയി തന്നെ പറഞ്ഞു നിർത്തി .
"പറ ..നിന്റെ വായിലെന്താ നാക്കില്ലേ ? അല്ലെങ്കിൽ രണ്ടുമുഴം നീട്ടം ആണല്ലോ "
അവളുടെ ദേഷ്യം വന്ന മുഖം നോക്കി ഞാൻ സ്വരം താഴ്ത്തി കലിപ്പിൽ തന്നെ ഇരുന്നു .
"നീ എന്നെ പഠിപ്പിക്കാൻ ഒന്നും വരണ്ട ...ആവശ്യം ഉണ്ടേൽ ഞാൻ സംസാരിക്കും "
മഞ്ജുസ് എന്റെ ദേഷ്യ കണ്ടു ശാന്തയായി തന്നെ പ്രതികരിച്ചു .
"അപ്പൊ നിനക്ക് എന്നെ ആവശ്യം ഇല്ലേ ?"
ഞാൻ കാര്യായിട്ട് തന്നെ ചോദിച്ചു
💬 Comments
View all comments