0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 15 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.8K
അമ്മെ ..ഞാൻ .." അവരുടെ ചോദ്യം ചെയ്യലിന് മുൻപിൽ ഞാൻ ഒന്ന് പരുങ്ങി . "എന്താ മോനെ ഇത് ..ഇങ്ങനെ നിസാര കാര്യത്തിന് ഒക്കെ ഇറങ്ങിപ്പോകാൻ മാത്രം ഞങ്ങളൊക്കെ എന്ത് തെറ്റാ നിന്നോട് ചെയ്തത് ?" അവര് സ്വരം ഒന്ന് തണുപ്പിച്ചുകൊണ്ട് വിഷമത്തോടെ ചോദിച്ചു . "ഇല്ലമ്മേ ...എല്ലാം എന്റെ തെറ്റാ ..അമ്മ പറഞ്ഞോളൂ ." ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു . "എന്താ കുട്ടി ഇങ്ങനെ ഒക്കെ പറയണേ .." എന്റെ മറുപടി കേട്ടു അവർ ആശ്ചര്യത്തോടെ തിരക്കി . "പിന്നെ എന്ത് പറയണം അമ്മെ ..എന്നോടൊന്ന് മിണ്ടാൻ പോലും അവൾക്കു വയ്യെങ്കിൽ പിന്നെ ഞാൻ എന്തിനാ അവിടെ നിൽക്കുന്നെ ?" ഞാൻ ചെറിയ പരിഭവത്തോടെ ചോദിച്ചു . "ഒരു നൂറുവട്ടം ഞാൻ അവളോട് സോറി പറഞ്ഞിട്ട് അവൾക്കു മിണ്ടാൻ വയ്യെങ്കിൽ എനിക്കും അവളെ കാണണം എന്നില്ല " ഞാൻ തീർത്തു പറഞ്ഞു എന്റെ ദേഷ്യം അവരെ അറിയിച്ചു . "ശേ...എന്താ കുട്ടി ഇത് ..നിങ്ങള് രണ്ടാളും ഇങ്ങനെ തുടങ്ങിയാലോ? അവളുടെ അച്ഛൻ ഒന്നും അറിഞ്ഞിട്ടില്ല. മോൻ എവിടെയാണെന്ന് വെച്ചാൽ നേരം കളയാതെ ഇങ്ങോട്ടു വാ..എന്നിട്ട് അവളേം പിള്ളേരേം വീട്ടിലോട്ടു വിളിച്ചോണ്ട് പോ " മഞ്ജുസിന്റെ അമ്മ ഒരുപദേശം പോലെ പറഞ്ഞു . "ഹ്മ്മ്..നോക്കട്ടെ ..." ഞാൻ അതിനു മൂളികൊണ്ട് ഒരു മറുപടി നൽകി . "നോക്കിയാൽ പോരാ ...എന്തായാലും വരണം ..."
അവളുടെ അമ്മ തീർത്തു പറഞ്ഞു ഫോൺ വെച്ചു . അതോടെ ഞാൻ വീണ്ടും ആലോചനയിൽ മുഴുകി . പിന്നെ പോയേക്കാം എന്നുതന്നെ വിചാരിച്ചു

💬 Comments

View all comments