0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 15 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.8K
കവിളിൽ പയ്യെ മുത്തി . "ഉറങ്ങിക്കോടി പുല്ലേ...ഇങ്ങനെ ഒരു സാധനം " ഞാൻ ചിരിച്ചുകൊണ്ട് അവളുടെ പുറത്തു തഴുകി . "ഹ്മ്മ്..." അതിനു മഞ്ജുസ് പയ്യെ മൂളി . പിന്നെ എന്നെയും കെട്ടിപിടിച്ചുകൊണ്ട് പുതപ്പെടുത്തു ഞങ്ങളെ മുടി . അത്ര നേരത്തെ ദേഷ്യവും സങ്കടവുമോകെക് മറന്നു ഞങ്ങൾ വീണ്ടും പഴയ വൈബിലേക്കെത്തി . പിറ്റേന്ന് പത്തുമണി ഒക്കെ ആയപ്പോഴാണ് ഞാൻ എഴുന്നേറ്റത് . ഒരുവട്ടം മഞ്ജുസ് വന്നു വിളിച്ചിട്ടും ഞാൻ അവിടെ തന്നെ കിടന്നുറങ്ങി രണ്ടാംവട്ടം ആണ് എണീറ്റത് . അവളും അന്നത്തെ ദിവസം ലീവ് ആയിരുന്നു . രാത്രി തന്നെ ഞങ്ങൾക്കിടയിലെ പ്രേശ്നത്തിൽ ഒരു തീരുമാനം ആയതുകൊണ്ട് പിറ്റേന്ന് ഞാനും മഞ്ജുവും നല്ല ഹാപ്പി മൂഡിൽ തന്നെയാണ് പെരുമാറിയത് . എഴുനേറ്റു വന്നയുടനെ മഞ്ജു തന്നെ എനിക്ക് ബ്രെക്ഫാസ്റ്റ് വിളമ്പി തന്നു .
തലേന്ന് മൊത്തം മിണ്ടാതെ നടന്നിരുന്ന ഞങ്ങളുടെ പെട്ടെന്നുള്ള മാറ്റം അച്ഛനും അമ്മയുമൊക്കെ ഇടക്കിടെ പാളി നോക്കുന്നുണ്ട് . റോസും ആദിയും ഹാളിലെ നിലത്തിരുന്നു കളിക്കുകയാണ് . മുട്ടിലിഴഞ്ഞു ഓടിനടന്നു കൂകി വിളിച്ചും പരസപരം കെട്ടിപിടിച്ചുമൊക്കെ ആദിയും റോസും സ്നേഹിക്കുന്നത് ഞാൻ കൗതുകത്തോടെ നോക്കുന്നുണ്ട് . വല്ലപ്പോഴും കാണാൻ കിട്ടുന്ന കാഴ്ച ആണത് ! ബ്രെക് ഫാസ്റ്റ് കഴിച്ചു കഴിഞ്ഞതും ഞാൻ റോസ് മോളെ എടുത്തു ഉമ്മറത്തേക്ക് നടന്നു . ആദിയെ മഞ്ജുസ് എടുത്തു അടുക്കളയിലോട്ടും പോയി . ഉമ്മറത്തെ തിണ്ണയിൽ വന്നിരുന്ന ഞാൻ കസേരയിൽ പത്രം നിവർത്തിപിടിച്ചു അരിച്ചു പെറുക്കുന്ന അച്ഛനെ ഇടം കണ്ണിട്ടൊന്നു നോക്കി . "എന്താടാ..നീയിന്നു രാവിലെ പോകുമെന്ന്

💬 Comments

View all comments