0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 15 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 567
ഊതികുടിച്ചു . അതുകണ്ടു റോസ്‌മോളും ബഹളം വെച്ചതോടെ അവൾക്കും തണുപ്പിച്ചുകൊണ്ട് സ്വല്പം നൽകി . പിന്നെ കഴിക്കാൻ കൊണ്ടുവെച്ച കേക്കിൽ നിന്ന് സ്വല്പം പൊട്ടിച്ചുകൊണ്ട് പെണ്ണിന്റെ വായിലിട്ടു കൊടുത്തു . അത് നുണഞ്ഞും ചപ്പിയുമൊക്കെ പെണ്ണ് കഴിച്ചു . അതിനിടക്ക് മഞ്ജുസിനെ വിളിക്കാൻ വേണ്ടി അമ്മ മുകളിലേക്കു പോയി .ചായ കുടിച്ചു കഴിഞ്ഞതോടെ ഞാൻ എഴുനേറ്റു ഉമ്മറത്തേക്കും പോയി . സ്വല്പം കഴിഞ്ഞതോടെ ഇടതു കയ്യിൽ ആദിയെയും എടുത്തുകൊണ്ട് മഞ്ജുസ് ഉമ്മറത്തേക്കെത്തി . ഒരു വെള്ളയിൽ ചുവന്ന പൂക്കൾ ഉള്ള ചുരിദാറും ചുവന്ന പാന്റുമാണ് അവളുടെ വേഷം . വല്യ മേക്കപ്പ് ഒന്നുമില്ല . മുഖത്ത് നല്ല ഗൗരവം ഉണ്ട് . വലതു കയ്യിൽ ഒരു ചെറിയ ലഗ്ഗേജ് ബാഗും തൂക്കി പിടിച്ചിട്ടുണ്ട് . ഞാൻ അടിച്ച പാടൊക്കെ ഏറെക്കുറെ മാഞ്ഞിട്ടുണ്ടെലും അവിടം ചുവന്നു തന്നെ കിടപ്പുണ്ട് . നല്ല സീപീഡിൽ നടന്നു വന്ന അവള് ഉമ്മറത്തെത്തി ഒന്ന് നിന്നു . പിന്നെ എന്നെ മൈൻഡ് ചെയ്യാതെ മുത്തശ്ശിയോട് യാത്ര പറഞ്ഞു . "എന്നെ പോട്ടെ മുത്തശ്ശി ...പിന്നെ എപ്പോഴേലും വരാം " സ്വല്പം ഗൗരവത്തിൽ അവരോടു യാത്ര പറഞ്ഞു ചിരിച്ചു കാണിച്ചുകൊണ്ട് മഞ്ജു അമ്മയെ നോക്കി . "അപ്പൊ ശരി..." പയ്യെ തലയാട്ടി അവരെ നോക്കികൊണ്ട് മഞ്ജു സ്റ്റെപ്പിലേക്കിറങ്ങി . പിന്നെ ചെരിപ്പുമിട്ടു മുറ്റത്തേക്കിറങ്ങി , കാറിനടുത്തേക്ക് നടന്നു . ഞാൻ ഇതെല്ലം ചെറിയ അസ്വസ്ഥതയോടെ കണ്ടിരുന്നു മഞ്ജുസിന്റെ അമ്മയെ നോക്കി .
"ഇത് കാണിക്കാൻ വേണ്ടിയാണോ നിങ്ങള് എന്നെ വിളിച്ചു വരുത്തിയത് " എന്ന് ചോദിക്കണം എന്ന് ഉണ്ടായിരുന്നെങ്കിലും ഞാൻ ഒന്നും മിണ്ടാതെ കസേരയിൽ നിന്നു എഴുനേറ്റു . "പോട്ടെ..." മുത്തശ്ശിയേയും അമ്മയെയും നോക്കി പയ്യെ ചിരിച്ചുകൊണ്ട് ഞാൻ യാത്ര പറഞ്ഞു ഇറങ്ങി . അപ്പോഴേക്കും മഞ്ജു കാറിന്റെ പുറകിലെ ഡോർ തുറന്നു പിൻസീറ്റിലേക്ക് കയറി ഇരുന്നിരുന്നു . ഡോർ അടച്ചുകൊണ്ട് അവളെന്നേയും കാത്തിരുന്നു . ഞാൻ ഒന്നും മിണ്ടാതെ റോസ് മോളെയും എടുത്തുകൊണ്ട് ഡ്രൈവിംഗ് സീറ്റിലേക്ക് കയറി . മഞ്ജു അതൊന്നും ശ്രദ്ധിക്കുന്നേയില്ല. അവള്

💬 Comments

View all comments