0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 15 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.8K
ചിരിച്ചു കാണിച്ചുകൊണ്ട് മഞ്ജു അമ്മയെ നോക്കി . "അപ്പൊ ശരി..." പയ്യെ തലയാട്ടി അവരെ നോക്കികൊണ്ട് മഞ്ജു സ്റ്റെപ്പിലേക്കിറങ്ങി . പിന്നെ ചെരിപ്പുമിട്ടു മുറ്റത്തേക്കിറങ്ങി , കാറിനടുത്തേക്ക് നടന്നു . ഞാൻ ഇതെല്ലം ചെറിയ അസ്വസ്ഥതയോടെ കണ്ടിരുന്നു മഞ്ജുസിന്റെ അമ്മയെ നോക്കി .
"ഇത് കാണിക്കാൻ വേണ്ടിയാണോ നിങ്ങള് എന്നെ വിളിച്ചു വരുത്തിയത് " എന്ന് ചോദിക്കണം എന്ന് ഉണ്ടായിരുന്നെങ്കിലും ഞാൻ ഒന്നും മിണ്ടാതെ കസേരയിൽ നിന്നു എഴുനേറ്റു . "പോട്ടെ..." മുത്തശ്ശിയേയും അമ്മയെയും നോക്കി പയ്യെ ചിരിച്ചുകൊണ്ട് ഞാൻ യാത്ര പറഞ്ഞു ഇറങ്ങി . അപ്പോഴേക്കും മഞ്ജു കാറിന്റെ പുറകിലെ ഡോർ തുറന്നു പിൻസീറ്റിലേക്ക് കയറി ഇരുന്നിരുന്നു . ഡോർ അടച്ചുകൊണ്ട് അവളെന്നേയും കാത്തിരുന്നു . ഞാൻ ഒന്നും മിണ്ടാതെ റോസ് മോളെയും എടുത്തുകൊണ്ട് ഡ്രൈവിംഗ് സീറ്റിലേക്ക് കയറി . മഞ്ജു അതൊന്നും ശ്രദ്ധിക്കുന്നേയില്ല. അവള് ആദിയെ മടിയിൽ വെച്ചുകൊണ്ട് പുറത്തേക്കും നോക്കി ഗൗരവത്തിൽ ഇരുന്നു . അതിനിടക്ക് പിള്ളേരുടെ ചെറിയ കൊഞ്ചലും ഞെരക്കങ്ങളും മാത്രമാണ് ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്ന ഏക ശബ്ദം . ഞാൻ പെട്ടെന്ന് സെന്റര് മിററിലൂടെ അവളെ പാളി നോക്കി . "ഒന്ന് മിണ്ടടി പുല്ലേ..." എന്ന് ഞാൻ മനസിൽ പറഞ്ഞുകൊണ്ട് അവളുടെ ഗൗരവം നിറഞ്ഞ മുഖം കണ്ണാടിയിലൂടെ കണ്ടു . അത് അവള് ശ്രദ്ധിച്ചപ്പോൾ ഞാൻ പെട്ടെന്ന് നോട്ടം അവസാനിപ്പിച്ചു . "വണ്ടി എടുക്കുന്നുണ്ടേൽ എടുക്ക്..ഇല്ലേൽ ഞാൻ ഓടിക്കാം " ഞാൻ കാർ സ്റ്റാർട്ട് ചെയ്യാൻ വൈകുന്നത് കണ്ടു മഞ്ജു ആരോടെന്നില്ലാതെ പറഞ്ഞു . "വേണ്ട...ഞാൻ ഓടിച്ചോളാം " ഞാൻ പെട്ടെന്ന്

💬 Comments

View all comments