Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 15 [Sagar Kottapuram]
ബോധം വന്നപോലെ പയ്യെ പറഞ്ഞു . പിന്നെ കീ തിരിച്ചുകൊണ്ടു വണ്ടി സ്റ്റാർട്ട് ചെയ്തു . അതോടെ റോസ്‌മോളും ആദിയും ചാർജ് ആയി .
അവളുടെ വീട് പിന്നിട്ടതോടെ മഞ്ജുസ് കാഴ്ചയും നോക്കി ഇരിപ്പായി . ആദിയോട് എന്തൊക്കെയോ കുശുകുശുക്കുന്നത് അല്ലാതെ എന്നോട് മിണ്ടുന്നില്ല . എതോ അപരിചിതനെ പോലെ ആണ് അവളെന്നെ നോക്കുന്നതും പെരുമാറുന്നതും ഒക്കെ ..
"നാളെ കോളേജിൽ പോണുണ്ടോ ?"
കുറെ നേരം മിണ്ടാതിരുന്നു ഒടുക്കം ഞാൻ തന്നെ സൈലെൻസ് ബ്രെക് ചെയ്തു .
"തീരുമാനിച്ചിട്ടില്ല "
അതിനു പുറത്തേക്ക് നോക്കികൊണ്ട് തന്നെ അവള് മറുപടി നൽകി .
"അതെന്താ ?"
ഞാൻ സംശയത്തോടെ തിരക്കിയെങ്കിലും ആ ചോദ്യത്തിന് മറുപടി വന്നില്ല . അവള് പെട്ടെന്ന് ആദിയെ മുലയൂട്ടാൻ തുടങ്ങി . അതോടെ ഞാൻ കാറിന്റെ വേഗവും ഒന്ന് കുറച്ചു . പിന്നെ വീടെത്തുന്ന വരെ കാര്യമായ സംസാരം ഒന്നും ഉണ്ടായില്ല .
വീട്ടിലെത്തിയതോടെ ഞാനും മഞ്ജുവും കാറിൽ നിന്നു പുറത്തേക്കിറങ്ങി . ക്‌ളാസ് ഉള്ളതുകൊണ്ട് അഞ്ജു ആ സമയം വീട്ടിൽ ഉണ്ടായിരുന്നില്ല , അച്ഛനും പുറത്തെങ്ങോ പോയിരിക്കുവായിരുന്നു . അത് ഒരു കണക്കിന് നന്നായെന്ന് എനിക്ക് തോന്നി . ഞങ്ങളുടെ പെരുമാറ്റം കണ്ടാൽ അവൾക്കു വേഗം ഡൗട്ട് അടിക്കും . കാറിൽ നിന്നിറങ്ങി വല്യ ഗൗരവത്തിൽ തന്നെ ആദിയെ എടുത്തു മഞ്ജു വീട്ടിനകത്തേക്ക് കയറി .
കാറിന്റെ ശബ്ദവും ഹോണടിയുമൊക്കെ കേട്ട് അമ്മയും അങ്ങോട്ടേക്കെത്തി .
"ആഹാ ..ഇത്ര വേഗം ഇങ്ങു പോന്നോ?"
മുൻപേ കയറി ചെന്ന മഞ്ജുസിനെ നോക്കി അമ്മച്ചി
💬 Comments
View all comments