Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 15 [Sagar Kottapuram]
തിരിച്ചും ഒന്നും മിണ്ടാൻ പോയില്ല..ആരാണെന്ന വിചാരം "
മഞ്ജുസിന്റെ പോസ് ഓർത്തു അഞ്ജു പുച്ഛമിട്ടു .
"ഹ്മ്മ്..."
ഞാൻ അവളുടെ മറുപടി കേട്ട് പയ്യെ മൂളി ."എന്താ ഒരു വശപ്പിശക് ?"
എന്റെ പരുങ്ങല് കണ്ടു അഞ്ജു ചിരിച്ചു .
"ഏയ്..ഒന്നും ഇല്ല...അവള് എന്തേലും പറഞ്ഞോ ?"
ഞാൻ സംശയത്തോടെ അഞ്ജുവിനെ നോക്കി .
"ഇല്ല...എന്തെ ? മൗന വ്രതം ആണെന്ന് തോന്നുന്നു . എന്തേലും ചോദിച്ചാൽ നോക്കി പേടിപ്പിക്കും "
അഞ്ജു ചിരിയോടെ പറഞ്ഞു മൊബൈലിൽ താനെ കണ്ണ് നട്ടു.
"ആഹ്...പോയൊക്കട്ടെ "
ഞാൻ അവളോട് പറഞ്ഞുകൊണ്ട് അകത്തേക്ക് കയറി .അച്ഛൻ ഹാളിൽ ഇരുന്നു ന്യൂസ് ചാനെൽ കാണുന്നുണ്ട്. അച്ഛനെ നോക്കി ഒന്ന് ചിരിച്ച ശേഷം ഞാൻ സ്റ്റെയർകേസ് കയറി മുകളിലേക്ക് നീങ്ങി .
റൂമിലേക്ക് ഞാൻ ചെല്ലുന്ന സമയത്തു മഞ്ജുസ് കുളി കഴിഞ്ഞു ബാത്‌റൂമിൽ നിന്നു പുറത്തേക്ക് ഇറങ്ങുകയാണ് . തലയിലൊരു ടവ്വലും കെട്ടിവെച്ചു ഒരു ഇളംനീല നൈറ്റ് ഡ്രെസ്സും അണിഞ്ഞിരുന്ന മഞ്ജുസ് എന്നെ ശ്രദ്ധിക്കാതെ തലയിലെ ടവൽ അഴിച്ചു കുടഞ്ഞു .
പിള്ളേര് രണ്ടും തൊട്ടിലിൽ സുഖമായി കിടന്നുറങ്ങുന്നുണ്ട് . ഞാനവരെ നോക്കികൊണ്ട് എന്റെ തോർത്തുമുണ്ട് ഷെൽഫിൽ നിന്നെടുത്തു . മഞ്ജു അതൊന്നും നോക്കാതെ മൂളിപ്പാട്ടും പാടി ടവ്വലുകൊണ്ട് മുടിയൊക്കെ തുവർത്തി . പിന്നെയത് റൂമിൽ കിടന്ന കസേരയുടെ പുറത്തേക്കിട്ടു കൈകൾ ഉയർത്തി മുടി പുറകിൽ കെട്ടിവെച്ചു .
"ഫുഡ് ഒകെ ടേബിളിൽ എടുത്തു വെച്ചിട്ടുണ്ട്..സമയം ആകുമ്പോ എടുത്തു കഴിച്ചേക്ക് "
തോർത്തുമുണ്ട് എടുത്തു തോളിലിട്ട് ബാത്റൂമിലേക്ക് കയറാൻ ഒരുങ്ങിയ എന്നോടായി മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു .
"ഹ്മ്മ്..."
ഞാനതിനു പയ്യെ മൂളി . പിന്നെ അവളുടെ മുഖത്ത് നോക്കാതെ തന്നെ ബാത്റൂമില് അകത്തേക്ക് കയറി . ഷവറിന്റെ ചുവട്ടിൽ നിന്നു നനയുന്ന നേരത്തും എനിക്ക് എന്തെന്നില്ലാത്ത അരിശം തോന്നി . ഇതിലും വലിയതൊക്കെ അവള് ചെയ്തു വെച്ചിട്ട് ഞാൻ ക്ഷമിച്ചിട്ടേ ഉള്ളു . എന്നിട്ട് ദേഷ്യപ്പെട്ടു ഒന്ന് തല്ലിയതിന്റെ പേരില് അവള് കാണിക്കുന്ന ജാഡ കാണുമ്പോൾ എനിക്ക് ചൊറിഞ്ഞു കേറാൻ തുടങ്ങി .
💬 Comments
View all comments