Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 18 [Sagar Kottapuram]
കെടുത്തല്ലെടി പന്നി ..."
വിവേകേട്ടൻ മുന്പിലിരിക്കുന്നത് കൊണ്ട് മഞ്ജുസ് അവളെ നോക്കി കണ്ണുരുട്ടി . പിന്നെ ഒരു ചമ്മിയ ചിരിയോടെ അവനെ നോക്കി .
"അതേയ്...ഞങ്ങളുടെ കാര്യം ഒകെ കഴിഞ്ഞിട്ടിപ്പോ കുറെ ആയി..അതുവിട്ടേ..."
ആ വിഷയം മതി സംസാരിച്ചത് എന്ന ലെവലിൽ ഞാനും തട്ടിവിട്ടു .
"എന്ത് കാര്യം ആടാ?"
മായേച്ചി പക്ഷെ വിടാതെ വീണ്ടും ചിരിയോടെ തിരക്കി .
"മ ..മൈ ...ഒന്ന് പോടീ .."
അവളുടെ ആക്കിയ ചിരി കണ്ടു ഞാൻ പല്ലിറുമ്മി . അതുകണ്ടതോടെ അവൾക്കും വിവേകിനും ചിരിപൊട്ടി .
"അപ്പൊ ആദ്യമേ ലിവിങ് ടുഗതർ ആയിരുന്നല്ലേ ? ആഹാ നിങ്ങള് ഭയങ്കര ലിബറൽ ആണല്ലോ "
ഞങ്ങളുടെ കഥ ഒക്കെ കേട്ട് വിവേകേട്ടൻ ചിരിച്ചു .
"അങ്ങനെ ഒന്നും ഇല്ല വിവേക് ...പിന്നെ അതൊക്കെ എങ്ങനെയാ..പറയാ "
മഞ്ജുസ് ചെറിയ ജാള്യതയോടെ മുഖം താഴ്ത്തി .
"വേണ്ട വേണ്ട...ഞാൻ ഊഹിച്ചോളാം .."
പുള്ളിയും അതുകണ്ടു ചിരിച്ചു .
അങ്ങനെ കളി ചിരിയൊക്കെയായി അന്നത്തെ ദിവസം മനോഹരമായി കടന്നു പോയി . ഊണൊക്കെ കഴിച്ച ശേഷമാണ് അവർ ഇരുവരും മടങ്ങിയത് . മഞ്ജുസിന്റെ അച്ഛൻ മുത്തശ്ശിയുമായി മടങ്ങിയെത്തും വരെ കാത്തിരിക്കാമെന്നു പറഞ്ഞെങ്കിലും നേരം വൈകുമെന്നോർത്തു അവർ വേഗം മടങ്ങി .
മായേച്ചിയുടെ സഹോദരനായ മഹേഷേട്ടൻ ഒക്കെ വിവാഹ സമയമാകുമ്പോഴേക്കും നാട്ടിലേക്ക് എത്തിയിരുന്നു . അതുകൊണ്ട് എനിക്ക് അധികം ഓടി നടക്കേണ്ടി വന്നില്ല . അല്ലെങ്കിൽ ഇവിടെയും അവിടെയുമായി ഓടിനടന്നു ഞാൻ ഒരു വഴിക്കായിട്ടുണ്ടാകും .
മഹേഷേട്ടൻ നാട്ടിലെത്തിയ ഉടനെ തന്നെ എന്നെയും മഞ്ജുവിനെയും വന്നു കണ്ടിരുന്നു . ഞങ്ങളുടെ വിവാഹത്തിൽ ഒന്നും പുള്ളിക്ക് പങ്കെടുക്കാൻ കഴിഞ്ഞിട്ടില്ല. മാത്രമല്ല കക്ഷി ആദ്യമായി മഞ്ജുസിനെ കാണുന്നതും അന്നത്തെ സാഹചര്യത്തിൽ ആയിരുന്നു . പക്ഷെ മായേച്ചി മുഖാന്തരം മഞ്ജുസിനെ മഹേഷേട്ടന് അറിയാം . ഞങ്ങളുടെ വിവാഹ ഫോട്ടോയും കഥകളുമൊക്കെ അപ്പപ്പോ മായേച്ചി പുള്ളിക്ക് ചോർത്തി കൊടുത്തിരുന്നു .
ഞാനും ഇടക്കു പുള്ളിയുമായി വാട്സാപ്പിൽ ചാറ്റ് ചെയ്യാറുണ്ട്. വിവാഹത്തിന് ഒരാഴ്ച മുമ്പേയാണ് പുള്ളി നാട്ടിലെത്തിയത് . അതിന്റെ പിറ്റേ ദിവസം
💬 Comments
View all comments