Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 18 [Sagar Kottapuram]
അമ്മച്ചി അതൊക്കെ കേട്ട് ചിരിച്ചു . പിന്നെ റോസിമോളെയും എടുത്തു അകത്തേക്ക് പോയി . അവളെ കൊണ്ടുപോയി കിടത്തിയിട്ട് വേണം ചായ എടുക്കാൻ . മഞ്ജുസിന്റെ അച്ഛൻ ആ നേരത്തു അവിടെ ഉണ്ടായിരുന്നില്ല. മുത്തശ്ശിയെ ഡോക്ടറെ കാണിക്കാൻ വേണ്ടി പാലക്കാടോ തൃശൂരോ പോയേക്കുവാണ് .
അമ്മച്ചി അകത്തേക്ക് പോയതോടെ പിന്നെ ഞങ്ങള് വീണ്ടും സംസാരം തുടങ്ങി .
"പിന്നെ എന്തൊക്കെ ഉണ്ട് വിവേകേ..ക്ഷണം ഒകെ തുടങ്ങിയോ ?"
മായേച്ചിക്കൊപ്പം തിണ്ണയിലേക്ക് ഇരുന്നുകൊണ്ട് മഞ്ജുസ് പുള്ളിയെ നോക്കി .
"ഇല്ല ..ആദ്യം നിങ്ങളെ വിളിച്ചിട്ട് തുടങ്ങാമെന്ന് കരുതി..ഇവൻ ആണല്ലോ ഇതിന്റെ ഒക്കെ കാരണം "
എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് വിവേകേട്ടൻ തട്ടിവിട്ടു .
"അതെ അതെ..എങ്ങനെ നടന്നിരുന്ന പെണ്ണാ .."
മഞ്ജുസും അത് ശരിവെച്ചു . അതുകേട്ടതും മായേച്ചിയുടെ മുഖത്ത് പതിവില്ലാത്ത ഒരു നാണം വിരിഞ്ഞു .
"നീ ഇപ്പൊ ജോലിക്കൊന്നും പോണില്ലേ?"
വിവേകേട്ടന്റെ അടുത്തായി കസേരയിലിരുന്ന എന്നോടായി മായേച്ചി തിരക്കി .
"ഇല്ല...ഇടക്കു ഒരു ദിവസം എങ്ങാനും പോയി വരും..അവിടെ പിന്നെ ശ്യാം ഉണ്ടല്ലോ.."
ഞാൻ ഗൗരവത്തിൽ തന്നെ പറഞ്ഞു .
"ഹോ..എന്തൊരു സുഖം ആണല്ലേ "
മായേച്ചി എന്നെ കളിയാക്കികൊണ്ട് ഒന്ന് താങ്ങി .
"പോടീ പോടീ ..."
ഞാൻ അതുകേട്ടു പയ്യെ ചിരിച്ചു .
"മഞ്ജു കല്യാണത്തിന് വരോ ?"
വിവേകേട്ടൻ സംശയത്തോടെ തന്നെ ചോദിച്ചു .
"ആഗ്രഹം ഒക്കെ ഉണ്ടെടോ ...പക്ഷെ എങ്ങനെയാ ..കുട്ടികളേം കൊണ്ട് അങ്ങനെ പൊറത്തൊക്കെ പോവാറായിട്ടില്ലല്ലോ "
മഞ്ജുസ് സ്വല്പം നിരാശയോടെ തന്നെ പറഞ്ഞു .
"എന്നാലും നോക്കെടി
💬 Comments
View all comments