0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 18 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.2K
...നീ ഇല്ലാതെ...ശേ " മായേച്ചിയും അതുകേട്ടൊന്നു വിഷമിച്ചു . "വാട്ട് ക്യാൻ ഐ ഡൂ മോളെ ...അയാം ഹെൽപ്‌ലെസ്സ് " മഞ്ജു അവളുടെ കോളേജ് സ്റ്റൈലിൽ പയ്യെ തട്ടിവിട്ടു . "കഷ്ടായി എന്തായാലും..." മായേച്ചി ആരോടെന്നില്ലാതെ പറഞ്ഞു . "എന്തോന്ന് അവള് പ്രസവിച്ചതോ ?' ഞാൻ അതുകേട്ടു ചളി അടിച്ചു . അതുകേട്ടതുംവിവേകേട്ടൻ ഒന്ന് ചിരിച്ചു . "ഈ തെണ്ടിയെ കൊണ്ട്...ഒന്ന് മിണ്ടാതിരിക്കെടാ ..." എന്റെ അസ്ഥാനത്തുള്ള കോമഡി കേട്ട് മായേച്ചി ചൂടായി . "അവൻ അങ്ങനെ തന്നെയാ ..ഇടക്കു എനിക്ക് സ്വന്തം തല അടിച്ചു പൊട്ടിക്കാൻ തോന്നും " മഞ്ജുസും എന്നെ തള്ളിപറഞ്ഞുകൊണ്ട് ചിരിച്ചു . "ഹ്മ്മ്..അതൊക്കെ പോട്ടെ , നീ അങ്ങ് തടിച്ചല്ലോ മോളെ...പഴയ ഗ്ലാമർ പോയാൽ കോളേജിലെ മാർക്കറ്റ് പോകും ട്ടോ " മഞ്ജുസിനെ അടിമുടി നോക്കികൊണ്ട് മായേച്ചി പയ്യെ പറഞ്ഞു . "അതൊക്കെ ഞാൻ തിരിച്ചു പിടിച്ചോളാം..നീ വിഷമിക്കണ്ട " മഞ്ജുസ് അതുകേട്ടു പയ്യെ ചിരിച്ചു . "ആഹാ ..അപ്പൊ കോളേജിലെ സ്റ്റാർ ആണല്ലേ ?" എല്ലാം കേട്ടിരുന്ന വിവേകേട്ടൻ ചിരിയോടെ അവരെ നോക്കി . "അതെന്തു ചോദ്യം ആടോ ? അതോണ്ടല്ലേ ഞാനതിനെ പ്രേമിച്ചത് " മായേച്ചി എന്തോ പറയാൻ തുടങ്ങും മുൻപേ ഞാൻ എന്റെ ഭാഗം പറഞ്ഞു . "പോടാ..." അതുകേട്ടു മഞ്ജുസ് പയ്യെ ചിരിച്ചുകൊണ്ട് എന്നെ നോക്കി പിറുപിറുത്തു . "വിവേകിന് അറിയാത്തോണ്ടാ..സ്റ്റാഫ് റൂമിൽ തന്നെ ഫാഷൻ പരേഡ് എന്ന അറിയപ്പെടുന്നത് . പിള്ളേർക്കൊക്കെ പിന്നെ ഭയങ്കര കാര്യം ആണ് ..ഇവളുടെ ക്‌ളാസ് ഒകെ ഹൌസ് ഫുൾ

💬 Comments

View all comments