Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 18 [Sagar Kottapuram]
അവനെ എടുത്തു കൊഞ്ചിക്കുവായിരുന്നു .
"ഹലോ ..."
റൂമിലേക്ക് കയറിയ ഉടനെ മഹേഷേട്ടൻ അവളെ നോക്കി ചിരിച്ചുകൊണ്ട് കൈവീശി . ആളെ മനസിലായ പോലെ അവളും തിരിച്ചു പുഞ്ചിരിച്ചു .
"കുറെ നേരം ആയോ വന്നിട്ട് ? സോറി..ഞാൻ കുളിക്കുവായിരുന്നു ട്ടോ "
മഞ്ജുസ് പുള്ളിയെ നോക്കി പയ്യെ പറഞ്ഞു .
"ഏയ് അതൊന്നും സാരല്യ ...ഞാൻ പത്തുമിനിറ്റ് ആയെ ഉള്ളു "
പുള്ളി ചിരിയോടെ പറഞ്ഞുകൊണ്ട് അവിടെ കിടന്ന ഒരു സ്ടൂളിലേക്ക് ഇരുന്നു .
"ഹ്മ്മ്....ഇന്നലെയാ എത്തിയത് അല്ലെ ? മായ ഇന്നലെ വിളിച്ചപ്പോ പറഞ്ഞിരുന്നു "
മോനെ കയ്യിലിട്ടു ഇളക്കികൊണ്ട് മഞ്ജുസ് പറഞ്ഞു .
"ആഹ്...അതെ...."
മഹേഷേട്ടൻ പയ്യെ പറഞ്ഞുകൊണ്ട് അവളെ അടിമുടി ഒന്ന് നോക്കി .
"ആള് ഫോട്ടോയിൽ കാണുന്നതിനേക്കാൾ കൊള്ളാലോ"
എന്നെ നോക്കികൊണ്ട് പുള്ളി ചിരിച്ചു . അതിന്റെ അർഥം മനസിലായെന്ന പോലെ മഞ്ജുസും ഒന്ന് പുഞ്ചിരിച്ചു ."കുട്ടികളെ കാണണ്ടേ മഹേഷേട്ടന് ?"
ഞാൻ പുള്ളിയെ തോണ്ടിക്കൊണ്ട് പയ്യെ തിരക്കി .
"പിന്നെന്താ ..കാണാലോ ..."
പുള്ളിയും അതിൽ സന്തോഷം പ്രകടിപ്പിച്ചു . അതോടെ മഞ്ജുസ് ആദികുട്ടനെ എടുത്തുകൊണ്ട് ഞങ്ങളുടെ അടുത്തേക്ക് വന്നു . പിന്നെ അവനെ പയ്യെ മഹേഷേട്ടന്റെ മടിയിലേക്ക് വെച്ച് കൊടുത്തു .പുള്ളി അവനെ ശ്രദ്ധയോടെ വാങ്ങികൊണ്ട് അവന്റെ പുഞ്ചിരിക്കുന്ന മുഖം കൗതുകത്തോടെ നോക്കി . പിന്നെ അവന്റെ കയ്യൊക്കെ ഒന്നിളക്കികൊണ്ട് കൊഞ്ചിച്ചു .
"മോൻ നിന്റെ പോലെ ആണല്ലോ "
ആദിയുടെ മുഖച്ഛായ കണ്ടു മഹേഷേട്ടൻ പയ്യെ പറഞ്ഞു .
"മോള് ഉറങ്ങാ..ഇനി എടുക്കണോ ?"
മഞ്ജുസ്
💬 Comments
View all comments