Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 18 [Sagar Kottapuram]
സംശയത്തോടെ എന്നെ നോക്കി .
"ഏയ് വേണ്ട....ഇനീം സമയം ഉണ്ടല്ലോ ...ഞാൻ കല്യാണം ഒകെ കഴിഞ്ഞിട്ട് ഒന്നുടെ വരാം "
മഹേഷേട്ടൻ ആണ് അതിനുള്ള മറുപടി പറഞ്ഞത് .
"എന്താ ഇവരെ വിളിക്കുന്നത് ? പേരൊക്കെ കണ്ടു വെച്ചിട്ടുണ്ടോ ?"
ആദിയെ കൊഞ്ചിച്ചുകൊണ്ട് പുള്ളി ഞങ്ങളെ നോക്കി .
"ഏയ് ഇല്ല..തല്ക്കാലം അപ്പൂസ് , പൊന്നൂസ് എന്നൊക്കെ വിളിക്കും "
ഞാൻ അതിനു ചിരിയോടെ മറുപടി നൽകി .
"ഹ്മ്മ്...ഇപ്രാവശ്യം എന്തായാലും ഇങ്ങനെ പോട്ടെ..ഇനി വരുമ്പോ അപ്പൂസിനും പൊന്നൂസിനും ഒകെ അങ്കിൾ സമ്മാനം ആയിട്ട് വരുന്നുണ്ട്..കേട്ടോടാ ചക്കരെ..."
ആദിയുടെ കവിളിൽ പയ്യെ ചുംബിച്ചുകൊണ്ട് മഹേഷേട്ടൻ ചിരിച്ചു .
"അതിന്റെ ഒന്നും ആവശ്യം ഇല്ല ഭായ്..നിങ്ങള് ചുമ്മാ ഇടക്കൊക്കെ വന്നാൽ തന്നെ സന്തോഷം "
ഞാൻ അതുകേട്ടു പയ്യെ പറഞ്ഞു .
"എന്നാലും അങ്ങനെ അല്ലാലോ ...അല്ലെ ടീച്ചറെ ?"
മഹേഷേട്ടൻ പെട്ടെന്ന് മഞ്ജുസിനെ മുഖം ഉയർത്തി നോക്കി .മഞ്ജു അതിനു മറുപടി പറയാതെ ഒന്ന് പുഞ്ചിരിച്ചു . പിന്നെയും സ്വല്പ നേരം കൂടി ഞങ്ങൾക്കൊപ്പം ചിലവഴിച്ച ശേഷം മഹേഷേട്ടൻ യാത്ര പറഞ്ഞിറങ്ങി .
പിന്നീടുള്ള ദിവസങ്ങളൊക്കെ മായേച്ചിയുടെ വിവാഹവുമായി ബന്ധപ്പെട്ട തിരക്കുകൾ ആയിരുന്നു . ഒന്ന് രണ്ടു ദിവസം കൂടെ മഞ്ജുസിനൊപ്പം അവളുടെ വീട്ടിൽ നിന്ന ശേഷം ഞാൻ തിരിച്ചു സ്വന്തംവീട്ടിലേക്ക് മടങ്ങി . മായേച്ചിയുടെ കല്യാണമായിട്ട് അവിടെ ഉണ്ടായില്ലെങ്കിൽ മോശം ആണ് .
മഹേഷേട്ടനോടൊപ്പം തന്നെ ഞാനും എല്ലാ കാര്യങ്ങൾക്കും മുൻപിൽ ഉണ്ടായിരുന്നു . വിവാഹത്തിനു വരാൻ സാധിക്കാത്തതിൽ മഞ്ജുസിനും നല്ല വിഷമം ഉണ്ടായിരുന്നു .എന്നിരുന്നാലും
💬 Comments
View all comments