Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 18 [Sagar Kottapuram]
അവളുടെ വകയായി മായേച്ചിക്ക് ആഭരണങ്ങളും കല്യാണ സാരിയും ഒക്കെ എടുത്തു കൊടുത്തിരുന്നു .
വിവാഹത്തിന്റെ തലേ ദിവസം ശ്യാമും കൂടി എത്തിയതോടെ കുട്ടികളുടെ കാര്യവും മഞ്ജുവിന്റെ കാര്യവും ഒകെ മറന്നു ഞങ്ങൾ അടിച്ചു പൊളിക്കാൻ തുടങ്ങി . എന്റെ അമ്മയും അഞ്ജുവും ഒക്കെ കൃഷ്ണൻ മാമയുടെ വീട്ടിലേക്ക് പോയതുകൊണ്ട് കിടത്തവും വെള്ളമടിയും ഒക്കെ എന്റെ വീട്ടിൽ വെച്ചുതന്നെ ആയിരുന്നു . ശരിക്കു പറഞ്ഞാൽ ഞാൻ അവിടേക്കാണ് പോകേണ്ടിയിരുന്നത് ,
പക്ഷെ മായേച്ചിയും നമുക്ക് വേണ്ടപ്പെട്ടവർ ആയതുകൊണ്ട് ഞാൻ ഇവിടെത്തന്നെ കൂടി . മാത്രമല്ല പിറ്റേന്ന് ഫുൾ ഫാമിലി മായേച്ചിയുടെ വീട്ടിലോട്ടു തന്നെ എത്തുമല്ലോ...
കല്യാണത്തലേന്നു മായേച്ചിയുടെ ഫ്രണ്ട്സും കോളേജിലെ സ്റ്റാഫും പിള്ളേരുമൊക്കെ ആയി അത്യാവശ്യം ആളുകൾ ഉണ്ടായിരുന്നു . ഒരു വിധം ഭക്ഷണ പരിപാടി ഒകെ കഴിഞ്ഞതോടെ ഞാനും ശ്യാമും നാട്ടിലെ നമ്മുടെ ഫ്രണ്ട്സും ഒക്കെ കൂടി വീടിനു പിറകിലുള്ള പറമ്പിൽ ഒത്തുകൂടി . വിവാഹം പ്രമാണിച്ചുള്ള വെള്ളമടി എല്ലായിടത്തും പതിവ് ആണല്ലോ .
ഞാൻ മദ്യം കഴിക്കാത്തതുകൊണ്ട് ബിയറും കൂട്ടുകാര് സംഘടിപ്പിച്ചിരുന്നു . എല്ലാത്തിനും പൈസ ചെലവാക്കിയത് ഞാൻ തന്നെയാണ് എന്നത് വേറെ കാര്യം . അങ്ങനെ ഒന്ന് രണ്ടു റൌണ്ട് ഒകെ വിട്ടു പാട്ടും ബഹളവും സംസാരവുമൊക്കെ ആയി ഇരിക്കുമ്പോഴാണ് മഞ്ജുസിന്റെ ഫോൺ കാൾ എത്തിയത് . കല്യാണ വീട്ടിലെ കാര്യങ്ങളൊക്കെ തിരക്കാൻ വേണ്ടിയുള്ള വിളിയാണത് .
അവളുടെ റിങ് വന്നതോടെ ഞാൻ ആ സഭയിൽ നിന്ന് പയ്യെ എഴുനേറ്റു .
"എന്താടാ കണ്ണാ ? നിന്റെ ടീച്ചർ ആണോ ?"
ഞാൻ എണീറ്റത്
💬 Comments
View all comments