0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 18 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 520
ഒരുക്കിയിട്ടുണ്ടായിരുന്നു . വിവേകേട്ടനു പിറകിലായി വന്നവരൊക്കെ എന്നോട് കുശലം തിരക്കി . ഒക്കെ നമ്മുടെ ആളുകൾ ആണല്ലോ . ഞാൻ അവിടേക്കു ചെല്ലാത്തതിൽ മുത്തശ്ശിക്കും കുഞ്ഞാന്റിക്കുമൊക്കെ പരിഭവം ഉണ്ട് . തലേന്ന് ഞാനില്ലാത്ത കാരണം ഒരു ഉഷാർ ഉണ്ടായിരുന്നില്ല എന്ന് ബിന്ദു അമ്മായിടെ മക്കളും പരാതി പറഞ്ഞു .അതൊക്കെ കേട്ടും ചിരിച്ചും ഞാൻ മുത്തശ്ശിയുടെ കൈപിടിച്ച് നടന്നു . പിന്നെ കക്ഷിയെ മണ്ഡപത്തിനു അടുത്തായി ഒരു കസേരയിൽ കൊണ്ടിരുത്തി . മൂത്ത പേരക്കുട്ടിയുടെ കല്യാണം കൺനിറയെ കാണട്ടെ ... "കണ്ണാ എന്തൊക്കെ ഉണ്ടെടാ ..?" വിവാഹം പ്രമാണിച്ചു നാട്ടിലെത്തിയ മോഹനൻ മാമ അതിനിടയിൽ എന്നോടായി തിരക്കി . "നല്ലത് തന്നെ മാമ ...ഇങ്ങക്ക് സുഖം അല്ലെ ? " ഞാൻ തിരിച്ചും ചോദിച്ചു . അതിനു പുള്ളി ചിരിയോടെ തലയാട്ടി . "കണ്ണാ ...മഞ്ജു വന്നില്ല ല്ലേ.." "കുട്ടികൾക്ക് എങ്ങനെ ഉണ്ട് ?" എന്നൊക്കെയുള്ള ചോദ്യങ്ങൾ വന്നവരിൽ പലരും എന്നോട് വീണ്ടും വീണ്ടും ആവർത്തിച്ചു. ഞാനതിനൊക്കെ എന്നാൽ കഴിയുന്ന പോലെ മറുപടി നൽകി . ആരെയും മുഷിപ്പിക്കരുതല്ലോ . അതിനിടയിൽ തന്നെയാണ് മഞ്ജുസിന്റെ അച്ഛനും ചെറിയച്ഛനും ചെറിയമ്മയുമൊക്കെ എത്തിയത് . അതോടെ സ്വന്തക്കാരെ വിട്ടു ഞാൻ ഭാര്യവീട്ടുകാരുടെ അടുത്തേക്ക് ഓടി ചെല്ലേണ്ട അവസ്ഥ ആയി . "എന്താ അച്ഛാ വൈകിയേ ..?" "ആഹ്...ചെറിയമ്മേ...കുട്ട്യച്ചാ.." മഞ്ജുസിന്റെ അച്ഛനോടായി തിരക്കി പുള്ളിയുടെ കൈപിടിച്ചുകൊണ്ട് ഞാൻ തിരക്കി . പിന്നെ ചിരിച്ചുകൊണ്ട് ഒപ്പം വന്നവരെയും നോക്കി . "ഇടക് ഒന്ന് രണ്ടു സ്ഥലത്തു നല്ല ബ്ളോക്...അതാ വൈകിയേ "
മഞ്ജുസിന്റെ അച്ഛൻ ചിരിയോടെ പറഞ്ഞു ."അമ്മയെ കൂടി കൂട്ടായിരുന്നില്ലേ ?" ഞാൻ ചിരിയോടെ തിരക്കി . "അപ്പൊ പിന്നെ അവിടെ ആരാടാ ? പിള്ളേരെ മഞ്ജു ഒറ്റയ്ക്ക് നോക്കുമെന്നു നിനക്കു തോന്നുന്നുണ്ടോ ?" മഞ്ജുസിന്റെ ചെറിയമ്മ ചിരിയോടെ എന്നെ നോക്കി . "ആഹ്..അതോർത്തില്ല .." ഞാൻ ആ മറുപടി കേട്ട് ചിരിച്ചു . അവരെ കണ്ടു അങ്ങോട്ടേക്കെത്തിയ എന്റെ അമ്മയും അഞ്ജുവുമൊക്കെ അവരുമായി ബന്ധം പുതുക്കി . മഞ്ജുസിന്റെ ചെറിയമ്മയെ അഞ്ജുവും അമ്മയും

💬 Comments

View all comments