Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 18 [Sagar Kottapuram]
കാൾ കട്ടാക്കി .പിന്നെ വീഡിയോ കാൾ വഴി അവളെ വിളിച്ചു .സംസാരിക്കാൻ ഒന്നും നിൽക്കാതെ കല്യാണ പന്തലിലെ ദൃശ്യങ്ങൾ റിയർ കാമറ വഴി പകർത്തികൊണ്ട് അവളെ കാണിച്ചു തുടങ്ങി .
കാർത്തിക്കിനൊപ്പം ഞാൻ കുറേക്കൂടി വ്യക്തതയോടെ ദൃശ്യങ്ങൾ കിട്ടുന്ന ഒരു മൂലയിലേക്ക് മാറി . സ്വല്പം കഴിഞ്ഞതോടെ മായേച്ചി മണ്ഡപത്തിലേക്ക് വന്നു . മണവാട്ടിയുടേതായ ചെറിയ നാണങ്ങളോടെ അവള് മണ്ഡപത്തിൽ വിവേകേട്ടന്റെ അടുത്തായി വന്നിരുന്നു .
ചമ്രം പടിഞ്ഞിരുന്ന ഇരുവരും ഒന്ന് മുഖാമുഖം നോക്കി പുഞ്ചിരിച്ചു . ഞാനതൊക്കെ ഒപ്പിയെടുത്തുകൊണ്ട് മഞ്ജുസിനെ കാണിക്കുന്നുണ്ട്. ഒടുക്കം ആ മുഹൂർത്തം വന്നെത്തി . അവിടെ കൂടിയിരുന്നവരെ ഒകെ സാക്ഷിയാക്കി വിവേകേട്ടൻ മായേച്ചിയുടെ കഴുത്തിൽ മിന്നുകെട്ടി ,പരസ്പ്പരം ഹാരങ്ങൾ കൈമാറി . അവളുടെ സീമന്ത രേഖയിൽ ഞങ്ങളെയൊക്കെ സാക്ഷിയാക്കി വിവേകേട്ടൻ സിന്ദുരം അണിയിച്ചു . പര്സപരം വിവാഹ മോതിരങ്ങൾ കൈമാറി !
അച്ഛൻ ജീവിച്ചിരിപ്പില്ലാത്ത കാരണം മായേച്ചിയുടെ അമ്മാവൻ അവളുടെ കൈപിടിച്ച് വിവേകേട്ടന്റെ കയ്യിൽ ചേർത്ത് വെച്ചു. പിന്നെ അവളുടെ കയ്യും പിടിച്ചു മണ്ഡപത്തെ മൂന്നുവട്ടം വലം വെച്ചു , അതിനിടയിൽ തന്നെ കയ്യടികളും കുരവകളും ആർപ്പുവിളികളുമൊക്കെ അങ്ങിങ്ങായി ഉയർന്നിരുന്നു .
ഫോണിൽ കൂടി ആണെങ്കിലും മഞ്ജുസ് അതെല്ലാം മറുതലക്കൽ സന്തോഷത്തോടെ കണ്ടിരിക്കുന്നത് ഞാനും കണ്ടു രസിച്ചു . താലികെട്ട് കഴിഞ്ഞതോടെ പിന്നെ ഫോട്ടോ എടുപ്പായിരുന്നു . ബന്ധുക്കളും ഫ്രണ്ട്സും ഒക്കെ ആയി വധുവരന്മാർ തിരക്കിലായി .
മറുവശത്തു സദ്യ കഴിക്കാനുള്ള ആളുകളുടെ തിരക്കും തുടങ്ങി . അതിനൊക്കെ പിന്നെ കാറ്ററിങ് ടീം ഉണ്ടായിരുന്നതുകൊണ്ട് ഞങ്ങൾക്ക് ഓടിനടക്കേണ്ടി വന്നില്ല . അപ്പോഴേക്കും ഞാൻ ഫോണുമായി പന്തലിനു പുറത്തിറങ്ങി .
താലികെട്ട് കഴിഞ്ഞതോടെ ഞാൻ മഞ്ജുസിന്റെ കാൾ കട്ടാക്കിയിരുന്നു . അതുകൊണ്ട് ഒന്നുടെ വിളിച്ചു എല്ലാ കണ്ടില്ലേ എന്നൊന്ന് ചോദിക്കണം . ഞാൻ അവളെ വിളിച്ചു നോക്കി . ആദ്യത്തെ പ്രാവശ്യം തന്നെ കാൾ കണക്ട് ആയി .
"ഹലോ....ഒക്കെ കണ്ടില്ലേ ?"
ഞാൻ സംശയത്തോടെ ചോദിച്ചു .
"ആഹ്...ഏറെക്കുറെ...ഇടക്കു നെറ്റ്‌വർക്ക് ജാം ആവുന്നുണ്ട് "
മഞ്ജുസ് ഒരു പരാതി പോലെ പറഞ്ഞു .
💬 Comments
View all comments