Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 6 [Sagar Kottapuram]
..."
റോസിമോളെയും എടുത്തു എനിക്കാണ് തുടങ്ങിയ അവളുടെ തോളിൽ പിടിച്ചുകൊണ്ട് ഞാൻ പയ്യെ പറഞ്ഞു . അതോടെ എണീക്കാൻ തുടങ്ങിയ പെങ്ങൾ അവിടെ തന്നെ ഇരുന്നു . എനിക്ക് പിറകെ വന്ന മഞ്ജുസ് അഞ്ജുവിന്റെ അടുത്ത് കിടന്ന കസേരയിലേക്ക് കയറി ഇരുന്നു . അവളെ കണ്ടതും അമ്മയുടെ മടിയിലിരുന്ന് ആധി കൈനീട്ടി ചിണുങ്ങി .അപ്പോഴേക്കും ഞാൻ തിണ്ണയിലേക്ക് കയറി ഇരുന്നു .
"'അമ്മ ..അ..മ്മാ .."
ആദി കൈകൊട്ടി ചിരിച്ചുകൊണ്ട് എന്റെ മാതാശ്രീയെ നോക്കി .
"ആഹ്.നിന്റെ അമ്മയെ .ഒക്കെ ഞാൻ കൊറേ കണ്ടതാ ."
ചെക്കന്റെ ചിണുക്കം നോക്കി മാതാശ്രീ ചിരിയോടെ പറഞ്ഞു .
റോസിമോള് ആണേൽ അഞ്ജുവിന്റെ മടിയിൽ കിടന്നു പാതിമയക്കത്തിലാണ് . അതുകൊണ്ട് അവളുടെ ചാച്ചാ വന്നതൊന്നും അറിഞ്ഞിട്ടില്ല . ആദി വീണ്ടും മഞ്ജുസിനെ നോക്കി ബഹളം വെച്ചതോടെ മഞ്ജുസ് ചിരിച്ചുകൊണ്ട് എഴുനേറ്റു . പിന്നെ നിലത്തിരിക്കുന്ന അമ്മയുടെ മടിയിൽ നിന്നും അവനെ വാരിയെടുത്തു.
"അമ്മേടെ സ്വത്തു വാ ..."
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് അവനെ വാരിയെടുത്തുകൊണ്ട് കവിളിൽ ചുംബിച്ചു . അതോടെ ആദികുട്ടൻ ഒന്ന് ഇളകിച്ചിരിച്ചു .
"ഹി ഹി ഹി..."
അവൻ മഞ്ജുസിന്റെ മുഖത്ത് ഇടംകൈ പരതികൊണ്ട് ചിരിച്ചു .പിന്നെ അവളുടെ മൂക്കിൻതുമ്പിലൊക്കെ പിടിച്ചുവലിച്ചു രസിച്ചു .
"എടാ..നാളെ നീ ഒറ്റക്കാണോ പോകുന്നെ ?"
അച്ഛനെ വിളിക്കാൻ പോകുന്നതോർത്തു മാതാശ്രീ തിരക്കി .
"എന്തെ ? ഇങ്ങള് വരുന്നുണ്ടോ ?'
ഞാൻ അമ്മയെ നോക്കി ചിരിച്ചു .
"പോടാ ചെക്കാ ...ഒറ്റയ്ക്ക് ആണേൽ അഞ്ജുവിനെ കൂടി കൂട്ടിക്കോ ..അവൾക്കു നാളെ ക്‌ളാസ്
💬 Comments
View all comments