Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 6 [Sagar Kottapuram]
ഒന്നും ഇല്ല "
മാതാശ്രീ ഒരു ഓപ്‌ഷൻ പോലെ പറഞ്ഞു . അതോടെ ഞാൻ അഞ്ജുവിനെ ഒന്ന് പുരികം ഉയർത്തി നോക്കി .
"പറയുന്ന പോലെ ഇവള് എയർപോർട് കണ്ടിട്ടില്ലല്ലോ ല്ലേ.."
ഞാൻ അഞ്ജുവിനെ കളിയാക്കികൊണ്ട് ചിരിച്ചു .
"അയ്യടാ ..പറയണ ആളെ എയർപോർട്ടിൽ ആണല്ലോ പ്രസവിച്ചത് ..ഒന്നുപോടോ "
എന്റെ സംസാരം കേട്ട് അഞ്ജു ചൂടായി . മഞ്ജുസും ആ മറുപടി കേട്ട് ഒന്ന് ചിരിച്ചു ആദികുട്ടനെ എടുത്തു ഒക്കത്തുവെച്ചു .
"ആഹ്..അങ്ങനെ പറഞ്ഞു കൊടുക്കെടി അഞ്ജു ..ഇവന് ബാക്കിയുള്ളോരേ കളിയാക്കാൻ നൂറു നാവാ"
കിട്ടിയ ഗ്യാപ്പിൽ മഞ്ജു കാലുമാറികൊണ്ട് എനിക്കിട്ടു താങ്ങി .
"അത് ചേച്ചി ശരിയല്ലാഞ്ഞിട്ടാ..നാലെണ്ണം തിരിച്ചു പറഞ്ഞാൽ കണ്ണേട്ടന്റെ ഡയലോഗടി ഒക്കെ നിക്കും "
ഇത്തവണ പക്ഷം പിടിച്ച മഞ്ജുസിനും അവളൊന്നു താങ്ങി .
അതുകേട്ടു ഞാൻ മഞ്ജുസിന്റെ ചമ്മിയ മോന്തയിലേക്ക് ഒന്ന് നോക്കി .
"ആഹ് ..ഇപ്പൊ എന്റെ നെഞ്ചത്തേക്കായോ?"
മഞ്ജുസ് അവളുടെ മറുപടി കേട്ട് ചിരിച്ചു .
"എടി നിനക്കറിയാഞ്ഞിട്ടാ അഞ്ജു ..മായേച്ചിയോടു ചോദിച്ചു നോക്ക് ..ഡയലോഗ് അടിക്കാൻ മഞ്ജുസിനെ കഴിഞ്ഞിട്ടേ ആ കോളേജിൽ ആളുള്ളൂ ..എന്നെയൊക്കെ എത്ര പൊരിച്ചിട്ടിട്ടുണ്ട് "
ഞാൻ മഞ്ജുസിനെ നോക്കി കണ്ണിറുക്കികൊണ്ട് അഞ്ജുവിനോടായി പറഞ്ഞു. എന്റെ മാതാശ്രീയും അതുകേട്ടപ്പോഴൊന്നു പുഞ്ചിരിച്ചു .
"ദേ കവി..മതി മതി...ഓവർ ആക്കണ്ട..നീ പോകുന്ന കാര്യം പറ "
ഞാൻ പറഞ്ഞത് കേട്ട് മഞ്ജുസ് വേഗം ഇടയിൽ കയറി .
"ഓ..അതിപ്പോ എന്താ പറയാൻ ..അവള് പോരുന്നെങ്കി പോന്നോട്ടെ . താലപ്പൊലി എടുത്തു കൊണ്ടുപോകാൻ ഒന്നും എനിക്ക് പറ്റില്ല
💬 Comments
View all comments