Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 6 [Sagar Kottapuram]
മോളെ ..നീ വെറുതെ ഒച്ചയിട്ടിട്ട് കൊച്ചു ഉണരേണ്ട...മിണ്ടാതിരുന്നോ"
റോസിമോളെ മുലയൂട്ടുന്ന മഞ്ജുസിനോടായി അമ്മച്ചി ഉത്തരവിട്ടു .
അതോടെ മഞ്ജുസ് ഒന്നും മിണ്ടാതെ റോസിമോളെയും എടുത്തു മുകളിലോട്ടു നടന്നു .
"പിണങ്ങി കാണും ..."
അവളുടെ പോക്ക് നോക്കി ഞാൻ ചിരിയോടെ പറഞ്ഞു .
"ഡാ ചെക്കാ ...നീ അത് നോക്കാതെ കഴിക്ക്..."
ഞാൻ മഞ്ജുസിനെയും നോക്കിയിരിക്കുന്നത് കണ്ട അമ്മച്ചി എന്റെ കയ്യിൽ നുള്ളി .
അതോടെ ഞാൻ ശ്രദ്ധ ചോറിലേക്ക് മാറ്റി . പിന്നെ കുറച്ചു കുടുംബ വിശേഷങ്ങളും അച്ഛന്റെ വരവിനെക്കുറിച്ചുമൊക്കെ അമ്മയുമായി സംസാരിച്ചിരുന്നു . പിന്നെ ഭക്ഷണം കഴിച്ചു കുറച്ചു നേരം ഉമ്മറത്തിരുന്നു മൊബൈലൊക്കെ നോക്കി .
നമ്മുടെ ചങ്ക് ബ്രോ കിഷോറിന്റെ മെസ്സേജ് ഒകെ വന്നു കിടപ്പുണ്ട് . ആള് ദുബായിൽ പോയതിൽ പിന്നെ ഒരിടക്ക് ലീവിന് വന്നിരുന്നു . മഞ്ജുസ് പ്രസവിച്ചു കിടക്കുന്ന ടൈമിൽ ആയിരുന്നു അവന്റെ വരവ് . കഷ്ടിച്ച് രണ്ടു മാസം മാത്രമേ അവൻ നാട്ടിലുണ്ടായിരുന്നുള്ളു . ആ ടൈമിലോക്കെ കിഷോറും ശ്യാമും എനിക്കൊരു ആശ്വാസം ആയിരുന്നു . കിഷോറിനോട് ഞാൻ ജോലിയൊക്കെ കളഞ്ഞു നാട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടതാണ് . മഞ്ജുസിന്റെ അച്ഛന്റെ ഫാക്ടറിയിൽ തന്നെ ശ്യാമിന്റെ കൂടെ അവനും കൂടിയാൽ ഞങ്ങൾക്ക് പിരിഞ്ഞിരിക്കേണ്ട ആവശ്യം വരില്ല . അവനതു ആലോചിക്കാമെന്നൊക്കെ പറഞ്ഞെങ്കിലും ഇതുവരെ പുള്ളി "യെസ്" പറഞ്ഞിട്ടില്ല .
"അളിയാ നീ വാടാ ...
ഇപ്പൊ കിട്ടുന്ന സാലറി ഒകെ നമുക്ക് ഒപ്പിക്കാം...
ബീനേച്ചിയോടു വേണേൽ ഞാൻ സംസാരിക്കാം .."
എന്നൊക്കെ പതിവ് മെസ്സേജുകൾ കിഷോറിന് അയച്ചുകൊണ്ട് ഞാൻ എഴുന്നേറ്റു . അവൻ ജോലിയൊക്കെ കഴിഞ്ഞു ഓൺലൈനിൽ വരാൻ കുറച്ചൂടെ കഴിയും . അതുകൊണ്ട് ഞാൻ നേരെ അകത്തേക്ക് കയറി ഉമ്മറവാതിലൊക്കെ അടച്ചുപൂട്ടി .
നേരം കളയാതെ ഞാൻ സ്വന്തം റൂമിലേക്ക് നീങ്ങി . മഞ്ജുസ് കുറച്ചുമുമ്പേ കലിപ്പ് മോഡിൽ കയറിപോയതാണ് .
റൂമിന്റെ വാതിൽക്കലെത്തി ഞാൻ അകത്തേക്ക് എത്തിനോക്കി . മഞ്ജുസ് റോസിമോളെ ഉറക്കി തൊട്ടിലിൽ കിടത്തി ബെഡിൽ കമിഴ്ന്നു കിടപ്പാണ് . ഒരു പിങ്ക് കളർ നൈറ്റി
💬 Comments
View all comments