0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 6 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2K
..."
അവളെ ഞാൻ മാറിൽ നിന്നും ഒന്നടർത്തി മാറ്റിയതും അവളെന്നെ നോക്കി പുഞ്ചിരി തൂകി ."ഈ കാര്യത്തില് ചേച്ചിയേക്കാൾ ബെറ്റർ കണ്ണേട്ടൻ ആണുട്ടോ " ഞാൻ റോസ്‌മോളെ കൊഞ്ചിക്കുന്നത് നോക്കി അഞ്ജു ചിരിയോടെ പറഞ്ഞു . "പോടീ.." അഞ്ജുവിന്റെ ഡയലോഗ് കേട്ട് മഞ്ജുസ് ചിരിച്ചു . "പോടീ ഒന്നും അല്ല ..ചേച്ചിക്ക് ദേഷ്യം വന്ന പിള്ളേരെ ഒക്കെ വെറുതെ അടിക്കും . കഷ്ടം ഉണ്ട് " അഞ്ജു ആരോടെന്നില്ലാതെ പറഞ്ഞു . "അത് സാരല്യടി അവൾടെ മക്കൾ അല്ലെ .." അഞ്ജുവിന്റെ സംസാരം കേട്ട് എന്റെ മാതാശ്രീ ഇടപെട്ടു മഞ്ജുസിന്റെ പക്ഷം പിടിച്ചു . "എന്നാലും പാവം അല്ലെ ..അവരെന്തു പിഴച്ചു ..അന്നത്തെ കാര്യം ഞാൻ കണ്ണേട്ടനോട് പറയണം എന്ന് വിചാരിച്ചതാ .." മഞ്ജുസിനെ നോക്കി കണ്ണുരുട്ടികൊണ്ട് അഞ്ജു എന്നെ നോക്കി . "അതെന്തു കാര്യം ? " ഞാൻ അവരെ മാറി മാറി നോക്കി . "ചുമ്മാ ..ചേച്ചി ..റോസ്‌മോളെ വെറുതെ അടിച്ചു " അഞ്ജു പയ്യെ പറഞ്ഞതും അടുത്ത് നിന്ന മഞ്ജുസ് അവളുടെ കയ്യിലൊന്നു നുള്ളി . "മഞ്ജുസേ നിന്റെ പേരിലിപ്പോ കൊറേ കംപ്ലയിന്റ് ആയിട്ടോ .." ഞാൻ ചിരിയോടെ അവളെ നോക്കി . "ഇതങ്ങനെ ഒന്നുമല്ല കണ്ണേട്ടാ ..എന്നോടുള്ള ദേഷ്യം റോസ്‌മോളോട് തീർത്തതാ. അതിന്റെ പേരിൽ ഞാനും കൊറേ പറഞ്ഞു .." അഞ്ജു സ്വല്പം നീരസത്തോടെ തന്നെ പറഞ്ഞു . സംഗതി എന്തോ നിസാര സംഭവം ആയിരുന്നു . അഞ്ജുവിനെ എന്തോ ആവശ്യത്തിന് മഞ്ജുസ് വിളിച്ചപ്പോ അവള് ചെന്നില്ല . ആ സമയത്തു

💬 Comments

View all comments