Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]
.
"ദൈവമേ ..ആള്ക്കാര് കളിയാക്കൂലോ "
ഞാൻ അതുകേട്ടു ആരോടെന്നില്ലാതെ പറഞ്ഞു .
"ഹി ഹി "
മഞ്ജുസ് അതുകേട്ടു ഒന്ന് ചിരിച്ചു .
"എന്തായാലും ഇതോടെ നിർത്തി ...രണ്ടെണ്ണത്തിനെ തന്നെ നോക്കിയിട്ട് എത്തുന്നില്ല "
ഞാൻ ചിരിയോടെ പറഞ്ഞു അവളെയും കൊണ്ട് പുറത്തേക്ക് നടന്നു .
"പിന്നെ നമുക്ക് ഫുഡ് കഴിച്ചിട്ട് പോകാം..എനിക്ക് നല്ല വിശപ്പുണ്ട് "
ഹോസ്പിറ്റലിന് പുറത്തേക്ക് ഇറങ്ങിയതും മഞ്ജുസ് എന്നോടായി പറഞ്ഞു .
"അതൊരു പുതിയ സംഭവം അല്ലാലോ .."
ഞാൻ അതുകേട്ടു ചിരിച്ചു .
"പോടാ ...മര്യാദക്ക് എന്തേലും വാങ്ങി തന്നോ "
മഞ്ജുസ് എന്റെ ഇടം കയ്യിൽ അവളുടെ ഇരുകയ്യും ചുറ്റിപിടിച്ചുകൊണ്ട് ചിണുങ്ങി .
"ഞാനെന്തിനാ വാങ്ങി തരുന്നത്..നിന്റെ പേഴ്‌സ് ..നിന്റെ പൈസ ..എന്താണെന്നു വെച്ചാൽ കേറി തിന്നൂടെ"
ഹോസ്പിറ്റൽ കാന്റീൻ ചൂണ്ടിക്കൊണ്ട് ഞാൻ ചിരിച്ചു .
"ഓഹ്..എന്ന എനിക്ക് വേണ്ട ..അവന്റെ ഒരു ജാഡ "
അതുകേട്ടതും അവളുടെ മുഖം മാറി . അല്ലേലും എന്തേലും പറഞ്ഞാൽ അപ്പൊ അവൾക്ക് ദേഷ്യം വരും . ഇത്രേം കാലം ആയിട്ടും അതിലൊരു മാറ്റവും ഇല്ല .
അത്രയും പറഞ്ഞു അവളെന്റെ കയ്യിലെ പിടിവിട്ടു . പിന്നെ കാർ പാർക്ക് ചെയ്ത സ്ഥലത്തേക്ക് വേഗത്തിൽ നടന്നു .
"മഞ്ജുസ് ...ഡീ ..."
ഞാൻ അവളെ വിളിച്ചു പിറകെ ചിരിയോടെ നടന്നു . പക്ഷെ കക്ഷി എന്നെ തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ വേഗം നടന്നു . പിന്നെ കയ്യിലുണ്ടായിരുന്ന റീമോർട് കൺട്രോളർ കീ ഉപയോഗിച്ച കാറിന്റെ ഡോർ അൺലോക്ക് ചെയ്തു ."നീ ഇതെന്തോന്ന് മഞ്ജുസേ..."
ഞാൻ പെട്ടെന്ന് അവളുടെ അടുത്തേക്ക് ഓടിചെന്നുകൊണ്ട് അവളെ തടഞ്ഞു നിർത്തി .
"ആഹ്..ഞാനിപ്പോ ഇങ്ങനാ..മാറ് അങ്ങോട്ട് "
എന്നെ ഇടം കൈകൊണ്ട് ഉന്തി മഞ്ജുസ് കീ എന്റെ കയ്യിലേക്ക് വെച്ചുതന്നു . പിന്നെ മുൻസീറ്റിൽ കയറാതെ പിന്നിലെ ഡോർ തുറന്നു അകത്തേക്ക് കയറി ഇരുന്നു . കക്ഷി നല്ല ദേഷ്യത്തിൽ ആണ് . മുഖം വീർപ്പിച്ചുള്ള ആ ഇരുത്തം കാൻ നല്ല രസമാണ് !
ഹോസ്പിറ്റൽ ആയതുകൊണ്ട് അവിടെ വെച്ച് ഒരു സൗന്ദര്യപ്പിണക്കം വേണ്ടെന്നു വെച്ച് ഞാൻ ഒന്നും മിണ്ടിയില്ല . ഒരു ചെറു ചിരിയോടെ തന്നെ ഞാൻ അവളിരിക്കുന്ന ഭാഗത്തേക്ക് നീങ്ങി .പക്ഷെ ഞാൻ അവിടേക്ക് ചെന്നതും മഞ്ജുസ് സീറ്റിലൂടെ നിരങ്ങി മറുവശത്തേക്ക് മാറി ..
"ഓഹോ
💬 Comments
View all comments