Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]
.
"ദൈവമേ ..ആള്ക്കാര് കളിയാക്കൂലോ "
ഞാൻ അതുകേട്ടു ആരോടെന്നില്ലാതെ പറഞ്ഞു .
"ഹി ഹി "
മഞ്ജുസ് അതുകേട്ടു ഒന്ന് ചിരിച്ചു .
"എന്തായാലും ഇതോടെ നിർത്തി ...രണ്ടെണ്ണത്തിനെ തന്നെ നോക്കിയിട്ട് എത്തുന്നില്ല "
ഞാൻ ചിരിയോടെ പറഞ്ഞു അവളെയും കൊണ്ട് പുറത്തേക്ക് നടന്നു .
"പിന്നെ നമുക്ക് ഫുഡ് കഴിച്ചിട്ട് പോകാം..എനിക്ക് നല്ല വിശപ്പുണ്ട് "
ഹോസ്പിറ്റലിന് പുറത്തേക്ക് ഇറങ്ങിയതും മഞ്ജുസ് എന്നോടായി പറഞ്ഞു .
"അതൊരു പുതിയ സംഭവം അല്ലാലോ .."
ഞാൻ അതുകേട്ടു ചിരിച്ചു .
"പോടാ ...മര്യാദക്ക് എന്തേലും വാങ്ങി തന്നോ "
മഞ്ജുസ് എന്റെ ഇടം കയ്യിൽ അവളുടെ ഇരുകയ്യും ചുറ്റിപിടിച്ചുകൊണ്ട് ചിണുങ്ങി .
"ഞാനെന്തിനാ വാങ്ങി തരുന്നത്..നിന്റെ പേഴ്‌സ് ..നിന്റെ പൈസ ..എന്താണെന്നു വെച്ചാൽ കേറി തിന്നൂടെ"
ഹോസ്പിറ്റൽ കാന്റീൻ ചൂണ്ടിക്കൊണ്ട് ഞാൻ ചിരിച്ചു .
"ഓഹ്..എന്ന എനിക്ക് വേണ്ട ..അവന്റെ ഒരു ജാഡ "
അതുകേട്ടതും അവളുടെ മുഖം മാറി . അല്ലേലും എന്തേലും പറഞ്ഞാൽ അപ്പൊ അവൾക്ക് ദേഷ്യം വരും . ഇത്രേം കാലം ആയിട്ടും അതിലൊരു മാറ്റവും ഇല്ല .
അത്രയും പറഞ്ഞു അവളെന്റെ കയ്യിലെ പിടിവിട്ടു . പിന്നെ കാർ പാർക്ക് ചെയ്ത സ്ഥലത്തേക്ക് വേഗത്തിൽ നടന്നു .
"മഞ്ജുസ് ...ഡീ ..."
ഞാൻ അവളെ വിളിച്ചു പിറകെ ചിരിയോടെ നടന്നു . പക്ഷെ കക്ഷി എന്നെ തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ വേഗം നടന്നു . പിന്നെ കയ്യിലുണ്ടായിരുന്ന റീമോർട് കൺട്രോളർ കീ ഉപയോഗിച്ച കാറിന്റെ ഡോർ അൺലോക്ക് ചെയ്തു
💬 Comments
View all comments