0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2112
തന്നു ഫോണിലൂടെ കൊഞ്ചിയതാണ് ..പക്ഷെ പെട്ടെന്ന് ഇങ്ങനെ ഒക്കെ ..അതും ഒരുമാതിരി അന്യരോടെന്ന പോലെ ..നായിന്റെമോള് ...അവളെ മനസ്സിൽ കുറെ തെറിയും പറഞ്ഞു പ്രാകിയാണ് ഞാൻ നടന്നു നീങ്ങിയത് .. അതൊക്കെ ആലോചിച്ചുകൊണ്ടാണ് അന്നേ ദിവസം ഞാൻ വീട്ടിലേക്ക് പോയത് . മഞ്ജുസിനെ കാണാൻ കൂടി നിക്കാതെ കോളേജ് വിട്ടപ്പഴേ ശ്യാമിന്റെ കൂടെ പോയി . അന്നത്തെ ദിവസം മഞ്ജു എന്നെ വിളിക്കുമെന്ന് എനിക്കും ഉറപ്പായിരുന്നു .അത് കണക്കാക്കി ഞാൻ ക്ളബ്ബിന്റെ പുറത്തുള്ള ഷെഡിൽ ആണ് മൊബൈലും പിടിച്ചു വൈകിട്ട് ഇരുന്നത് . പ്രതീക്ഷ തെറ്റിക്കാതെ എട്ടുമണി ഒക്കെ ആയപ്പോ കക്ഷി വിളിച്ചു . കൂടുതൽ പോസ് ഇടാതെ ഞാനും അതെടുത്തു . പക്ഷെ ഗൗരവം അഭിനയിച്ച്‌ കൊണ്ടാണ് ഞാൻ സംസാരിച്ചത് . അപ്പോഴും ഞങ്ങൾക്കിടയിൽ വലിയൊരു അടുപ്പം ഒന്നും ഉണ്ടായിരുന്നില്ല. ആത്മാർത്ഥമായ പ്രണയം എന്നനിലക്കു കാര്യങ്ങളൊക്കെ മാറുന്നത് പിന്നെയും കുറെ കഴിഞ്ഞായിരുന്നല്ലോ .. "ഹലോ..." ഞാൻ പയ്യെ തിരക്കി . "ഹലോ ..എവിടെയാ താൻ ?" മഞ്ജുസ് പയ്യെ തിരക്കി . "ഞാൻ എവിടെയെങ്കിലും ആവട്ടെ ..മിസ്സിന് ഇപ്പൊ എന്താ വേണ്ടത് ?" ഞാൻ ഗൗരവത്തിൽ തിരക്കി . "നല്ല ദേഷ്യത്തിൽ ആണല്ലോ ..." എന്റെ മറുപടി കേട്ട് മറുതലക്കൽ അവള് ഒന്ന് ചിരിച്ചു . "ആഹ്..ചിലപ്പോ ആവും ..." ഞാനും പരിഹാസത്തോടെ പറഞ്ഞു . "ഓക്കേ ..ഓക്കേ...ഞാൻ ചുമ്മാ പറഞ്ഞതാ ..പിന്നെ കവിൻ ഞാൻ സോറി പറയാനാ വിളിച്ചത്..താൻ ചൂടാവല്ലേടോ "
എന്നെ ആശ്വസിപ്പിച്ചുകൊണ്ട് അവള് വിളിച്ച കാര്യം പറഞ്ഞു .ഞാൻ അതിനു ഒന്നും മിണ്ടാതെ നിന്നതുകൊണ്ട് മറുതലക്കൽ അവള് തന്നെ തുടർന്നു. "ഞാൻ അപ്പോഴത്തെ ദേഷ്യത്തില് പറഞ്ഞതല്ലേ ..അതിനു നീ കണ്ണ് നിറക്കേണ്ട കാര്യം എന്താ ?" മഞ്ജുസ് ചിരിയോടെ തിരക്കി . "എനിക്ക് സംസാരിക്കാൻ താല്പര്യം ഇല്ല ... ഓരോ നേരത്തു ഓരോന്ന് പറയുന്നവരെ എനിക്ക് തീരെ വിശ്വാസം ഇല്ല. ഞാൻ ഇനി മിസ്സുമായിട്ട് ഒരു ഇടപാടും ഇല്ല " ഞാൻ തീർത്തു പറഞ്ഞു ഫോൺ വേഗം വെച്ചു. അത് മഞ്ജുസിനു ഒരു

💬 Comments

View all comments