Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]
ആ സമയത്തു മഞ്ജുസ് ഒന്ന് ചിണുങ്ങിക്കൊണ്ട് പയ്യെ ചിരിച്ചു .
"നിന്നോട് ഞാൻ പറഞ്ഞോ ഇങ്ങനെ പാവം ആകാൻ "
മഞ്ജുസ് അതുകേട്ടു ചിരിച്ചു .
"എടി എന്റെ സ്വഭാവം കൊറച്ചു മോശം ആയിരുന്നു എന്നെ ഉള്ളു ...ഞാൻ പാവം തന്നെയാ "
പഴയത് ഓര്മിപ്പിച്ചെന്നോണം ഞാൻ ഒന്ന് ചിരിച്ചു .
"ഹി ഹി.."
മഞ്ജുസ് അതുകേട്ട് ഒന്ന് ചിരിച്ചു .
"അതൊക്കെ പോട്ടെ ..നീ പോയി ഏട്ടന് ഒരു ചായ എടുത്തോണ്ട് വന്നേ "
ഞാൻ ചിണുങ്ങിക്കൊണ്ട് അവളുടെ കഴുത്തിൽ മുഖം ഉരുമ്മി .
"അയ്യടാ ..നിന്റെ അമ്മയോട് പറ ...എനിക്കൊന്നും വയ്യ ഈ വയറും വെച്ച് ചായ ഇടാൻ "
മഞ്ജുസ് സ്വതവേ ഉള്ള മടി കാരണം ചിണുങ്ങി .
"ഒരു ചവിട്ടങ്ങു തന്നാൽ ഉണ്ടല്ലോ ...നീ വയറു വെച്ചാണോ അതിനു ചായ ഉണ്ടാക്കുന്നത് ? കൈകൊണ്ടല്ലേ ?"
അവളുടെ മറുപടി കേട്ട് ഞാൻ കണ്ണുരുട്ടി .
"എന്തായാലും നിക്ക് വയ്യ മാൻ .."
അവൾ കട്ടായം പറഞ്ഞു .
"നിനക്കു ജിമ്മിൽ പോയി വർക് ഔട്ട് ചെയ്യാൻ ഒന്നും ഒരു കുഴപ്പവും ഇല്ലല്ലോ ? എന്തേലും പണി പറഞ്ഞാൽ അപ്പൊ മടിയാണ് "
ഞാൻ അവളുടെ സ്വഭാവം ഓർത്തു മഞ്ജുഷന്റെ കവിളിൽ പയ്യെ കടിച്ചു .
"ആഹ്..ഡാ തെണ്ടി .."
ഞാൻ കടിച്ചതും അവളൊന്നു വാ പൊളിച്ചു .
"പതുക്കെ ...നീ ഇങ്ങനെ ഓരോന്ന് പറയുന്നത് കേട്ട് പൊന്നൂസ് എന്നെ തെണ്ടി, പട്ടി എന്നൊക്കെ വിളിക്കുന്നുണ്ട് "
ഞാൻ പെണ്ണിന്റെ കുറുമ്പ് ഓർത്തു
💬 Comments
View all comments