0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 4.6K
നോക്കി കെഞ്ചി . "നീ ഒന്നും ചെയ്തില്ല അല്ലെ ?" മഞ്ജുസ് എന്നെ നോക്കി ചിരിച്ചു...അതിനു എനിക്ക് ഒരു മറുപടി ഉണ്ടായിരുന്നില്ല. അവളോട് സംസാരിച്ചു ജയിക്കാൻ വല്യ പാട് ആണെന്ന് എനിക്കും ബോധ്യമുണ്ട്. കല്യാണം കഴിഞ്ഞതിൽ പിന്നെ ആണ് ഞാൻ അവളെ ചൊറിയാൻ തുടങ്ങിയത് .. "ഇറ്റ്സ് ഓക്കേ കവിൻ ..ഞാൻ ചുമ്മാ പറഞ്ഞതാ....താൻ ഒന്ന് വണ്ടിയിൽ കേറെഡോ.." അപ്പോഴും മടിച്ചു നിക്കുന്ന എന്നെ നോക്കി മഞ്ജുസ് ചിരിച്ചു . അതോടെ മനസില്ല മനസോടെ ഞാൻ കയറാമെന്നു തന്നെ വിചാരിച്ചു . "ഹ്മ്മ്..." ഞാൻ പയ്യെ മൂളി .പക്ഷെ ഇത്തവണ ഞാൻ പുറകിലാണ് കയറി കൂടിയത് . മഞ്ജുസ് എന്റെ നീക്കം കണ്ടു ഒന്ന് ചിരിക്കുന്നുണ്ട് . "ഇതെന്താ പുറകില് ? എന്റെ കൂടെ ഇരിക്കാൻ പേടി ആണോ ?" അവളെന്നെ തിരിഞ്ഞുനോക്കി ചിരിച്ചു . "ആഹ്..പേടിയാ ...മിസ് ഒന്ന് വിടുന്നുണ്ടോ ..." ഞാൻ അവളെ നോക്കി ദേഷ്യപ്പെട്ടു . "ഹ്മ്മ്..ശരി ശരി ..." അവൾ ഒന്ന് ചിരിച്ചുകൊണ്ട് കാർ മുൻപോട്ടെടുത്തു .പയ്യെ ആണ് മഞ്ജുസ് കാർ ഓടിച്ചത് . അതിനിടക്ക് തലേന്നത്തെ ഇഷ്യൂ പറഞ്ഞു സോൾവ് ആക്കാനും കക്ഷി ശ്രമിച്ചിരുന്നു . "ഇയാൾക്ക് എന്നോട് ദേഷ്യം ആണോ ?" മിററിലൂടെ പുറകിൽ ഇരിക്കുന്ന എന്നെ ശ്രദ്ധിച്ചുകൊണ്ട് മഞ്ജുസ് തിരക്കി . "അല്ല..ഇഷ്ടം ആണ്..എന്തെ ?" ഞാൻ അതുകേട്ടു വീണ്ടും ദേഷ്യപ്പെട്ടു . "ഡാ ഡാ വേണ്ട ട്ടോ ..." എന്റെ മറുപടി കേട്ട് മഞ്ജുസ് ചിരിച്ചു . "ഞാൻ ഇന്നലത്തെ കാര്യം ആണ് ചോദിച്ചത് ...?"

💬 Comments

View all comments