0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2125
"അത്ര ഒന്നും അല്ല...ഓണം വെക്കേഷന് ഞാൻ വീട്ടിലോട്ടു പോകുന്നതിനു മുൻപ് നിനക്കു ഡ്രസ്സ് ഒകെ എടുത്തു തന്നില്ലേ ?" മഞ്ജുസ് എന്നോടായി ചോദിച്ചു . "ആഹ്...അതും ഇട്ടോണ്ടുള്ള പിക് രാവിലെ തന്നെ ഞാൻ അയച്ചിരുന്നു .. " ഞാൻ അവളുടെ സ്വഭാവം ഓർത്തു കണ്ണുരുട്ടി . "ഹ്മ്മ്...അറിയാം അറിയാം ..." മഞ്ജുസ് അതൊക്കെ ഓർത്തെന്ന പോലെ പയ്യെ പറഞ്ഞു . "കല്യാണം കഴിഞ്ഞിട്ട് ഫസ്റ്റ് ഓണം ഇവിടെ തന്നെ...ഉച്ചക്ക് ഫുഡ് കഴിച്ചിട്ട് പിന്നെ ഒറ്റപ്പാലം പോയി " ഞാൻ അതൊക്കെ ഓർത്തുകൊണ്ട് പറഞ്ഞു . "ഹ്മ്മ്...യാ യാ ..." മഞ്ജുസ് തലയാട്ടികൊണ്ട് അതൊക്കെ സമ്മതിച്ചു . "ഇപ്പൊ എല്ലാം പോയി ....ബെഡ്‌റൂമിൽ പോലും സ്വസ്ഥത ഇല്ല .." ഞാൻ ചിരിച്ചുകൊണ്ട് മഞ്ജുസിന്റെ കൈ എടുത്തുപിടിച്ചു . "ഇതുംകൂടി ആയാൽ തീരുമാനം ആയി ..." മഞ്ജുസ് സ്വന്തം വയറിലേക്ക് നോട്ടമെറിഞ്ഞുകൊണ്ട് പുഞ്ചിരിച്ചു . "ഏയ്...ഇപ്പൊ ആൾറെഡി എക്സ്പീരിയൻസ് ആയില്ലേ...ഇനി വല്യ കുഴപ്പം ഒന്നും ഉണ്ടാവില്ല " ഞാൻ തമാശ പോലെ പറഞ്ഞു . "ഹ്മ്മ്..." മഞ്ജുസ് അതുകേട്ടു ഒന്ന് മൂളി . "മഞ്ജുസിനു ശരിക്കും എന്തേലും വിഷമം ഉണ്ടോ ?" ഞാൻ പെട്ടെന്ന് അവളുടെ കയ്യിൽ മുത്തികൊണ്ട് ട്രാക് മാറ്റി . "എന്താ എന്നെ കണ്ടാൽ അങ്ങനെ തോന്നുന്നുണ്ടോ ?" അവൾ അതുകേട്ടു ചിരിച്ചു . "അതില്ല ..എന്നാലും അറിയണമല്ലോ ...പഴയ രസമൊന്നും ഇപ്പോഴില്ല എന്ന് ഒരു..." ഞാൻ അവളെ നോക്കി പറഞ്ഞു നിർത്തി.. "രണ്ടും രണ്ടല്ലേ കവി ...അന്ന് നമ്മള് മാത്രമല്ലെ ഉള്ളു ..ഇപ്പൊ ഉണ്ണികളൊക്കെ ആയില്ലേ ..അപ്പൊ അത് എന്ജോയ് ചെയ്യാ എന്നല്ലാണ്ടെ ഇപ്പൊ എന്ത് പറയാനാ ..." എന്റെ മുടിയിഴകളിൽ വിരലൊടിച്ചുകൊണ്ട് മഞ്ജുസ് പയ്യെ പറഞ്ഞു . "അങ്ങനെ ഇയാളിപ്പോ കഷ്ടപ്പെട്ട് എന്ജോയ് ചെയ്യുവോന്നും വേണ്ട ...മഞ്ജുസ് ഹാപ്പി ആയിട്ട് കാണാൻ ആണ് എനിക്കിഷ്ടം..അല്ലാണ്ടെ എന്നെ ബോധിപ്പിക്കാൻ വേണ്ടി അഭിനയിക്കണ്ട ..."
ഞാൻ അവളുടെ കൈവിരലുകളിൽ എന്റെ വിരൽ കോർത്തുകൊണ്ട് ചിണുങ്ങി ."എന്നിട്ട് നമ്മള് ഫുൾ ടൈം ഹാപ്പി ആണോ ?" മഞ്ജുസ് എന്റെ ഡയലോഗടി

💬 Comments

View all comments