0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 4.6K
ഒന്നുടെ സോപ്പിട്ടു . "കവിൻ ...ആ കാര്യം അങ്ങ് വിട്ടേക്ക് ..അത് നടക്കില്ല " മഞ്ജുസ് തീർത്തു പറഞ്ഞു ... "നമുക്ക് നോക്കാം ...." ഞാൻ അന്നും കളിയായിട്ട് തന്നെ ആണ് പറഞ്ഞത് .
"നോക്കാൻ ഒന്നും ഇല്ല ...ഞാൻ ഒന്ന് കണ്ണടച്ചു എന്നുവെച്ചിട്ട് കൂടുതൽ ഒട്ടാൻ വരണ്ട " മഞ്ജുസിന്റെ സ്വരം അന്ന് ഉറച്ചതായിരുന്നു . "ഒട്ടും ...വേണ്ടിവന്നാൽ ഇനീം പിടിക്കും ...മിസ് ചെയ്യാൻ പറ്റുന്നത് ഒക്കെ ചെയ്യ് .." ഞാൻ ചിരിയോടെ പറഞ്ഞതും വണ്ടി സഡൻ ബ്രെക് ഇട്ടു നിന്നു..ഞാൻ സ്വല്പം മുന്നോട്ടു വേച്ചുപോയി .തല മുൻസീറ്റിൽ ഇടിച്ചുകൊണ്ട് ഞാൻ നിന്നു .. "ആഹ്...." ഞാൻ നെറ്റി ഉഴിഞ്ഞുകൊണ്ട് മുൻപിൽ ഇരിക്കുന്ന അവളെ നോക്കി...അപ്പോഴേക്കും ഡോർ അൺലോക് ആയി ഗ്ലാസ്സുകൾ താഴ്ന്നു ... "ഇറങ്ങെടാ...." മഞ്ജു ഗൗരവത്തിൽ തന്നെ പറഞ്ഞു...വണ്ടി നിർത്തിയിടത്തു നിന്നും പിന്നെയും കുറച്ചു ദൂരം കൂടി ഉണ്ട് കോളേജിലേക്ക് .. "ഇപ്പോഴോ ? അയ്യോ ചുമ്മാ ചതിക്കല്ലേ ..." ഞാൻ അതുകേട്ടു ഒന്ന് പേടിച്ചു..ഇനി മഞ്ജുസ് കാര്യമായിട്ടാണോ എന്നറിയില്ലല്ലോ . "കൂടുതൽ ചോദ്യം ഒന്നും വേണ്ട ...ഇറങ്ങു " അവള് പിന്നിലേക്ക് തിരിഞ്ഞുകൊണ്ട് കണ്ണുരുട്ടി..എനിക്ക് അവളുടെ ദേഷ്യം ഒകെ കണ്ടിട്ട് പക്ഷെ ഉള്ളിൽ ചിരിയാണ് വന്നത്..എന്നാലും ഞാൻ അത് പുറമെ കാണിച്ചില്ല ... "എന്ന അടുത്ത ബസ് സ്റ്റോപ്പില് ഇറക്ക്..ഇവിടെ നിന്ന എനിക്ക് ബസ്സ് പോലും കിട്ടില്ല " ഞാൻ അവളെ നോക്കി ചിരിച്ചു . "കൊറച്ചു ദൂരം എന്റെ മോൻ നടന്നോ ....അങ്ങോട്ട് ഇറങ്ങെടാ " അവള് അതുകേട്ടു പല്ലുകടിച്ചു

💬 Comments

View all comments