Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]
മഞ്ജുസ് പയ്യെ പറഞ്ഞു .
"എന്നാലും നമ്മള് അനങ്ങരുത്..."
ഞാൻ മഞ്ജുസിനെ കളിയാക്കി ചിരിച്ചു .
"പോടാ അവിടന്ന് ...ഞാൻ ചുമ്മാ അവളെ ചൊറിയുന്നതല്ലേ ..പിണങ്ങി നടക്കുമ്പോ അവളുടെ ദേഷ്യവും സംസാരവും ഒകെ നല്ല രസം ആണ് ..."
റോസ്‌മോളുടെ സ്വഭാവം ആലോചിച്ചു മഞ്ജുസ് ചിരിച്ചു .
"ഹ്മ്മ്..അറിയാം അറിയാം ...ഓഫീസിൽ കൊണ്ടുപോയിട്ട് ഞാൻ എന്തോ പറഞ്ഞതിന് അവിടത്തെ ഫയൽ ഒകെ തട്ടിയിട്ടു മോളെ ..ഫോൺ ഒകെ എടുത്തു ഒരു ഒറ്റയേറ് ......വല്ലതും പറയാൻ പറ്റോ ? എന്നെ ചാച്ചൻ തൊടണ്ട..എന്നെ വീട്ടിൽ കൊണ്ടുപോയി വിട്ടേ..എനിക്ക് മഞ്ജു മതി ...എന്നൊക്കെ പറഞ്ഞു അവിടെ കിടന്നു ഉറഞ്ഞു തുളളുവായിരുന്നു . മിണ്ടല്ലെടി പെണ്ണെ ആള്ക്കാര് കേക്കും എന്നൊക്കെ പറഞ്ഞു അതിന്റെ വായ പൊത്തിപിടിച്ച് ഞാൻ കൊറേ ചിരിച്ചു ..."
"നീ ഇങ്ങനെ കൊഞ്ചിച്ചു വഷളാക്കിയിട്ട് ആണ് ..."
മഞ്ജുസ് അതുകേട്ടു ഒന്ന് ചിരിച്ചു .
"പാവം അല്ലെടി ...ഇതൊക്കെ ഒരു രസം അല്ലെ....അപ്പൂസ് ആണേൽ പിന്നെ ആശ്വാസം ആണ് ..ഒരു ഭാഗത്തു ഇരിക്കാൻ പറഞ്ഞാൽ അവിടെ തന്നെ ഇരുന്നോളും .."
രണ്ടുപേരുടെയും സ്വഭാവം ഓർത്തു ഞാൻ പതിയെ പറഞ്ഞു .
"ഹ്മ്മ് ...അതിനെകൊണ്ട് അല്ലേലും ഒരു ശല്യവും ഇല്ല ..എല്ലാരേം നല്ല ഇഷ്ടം ആണ് ...ഞാൻ വെറുതെ കിടക്കുന്നത് കണ്ടാൽ അമ്മക്ക് വയ്യേ എന്നൊക്കെ ചോദിച്ചു വരും.."
അപ്പൂസിന്റെ സ്നേഹം ഓർത്തു മഞ്ജുസ് വാചാലയായി .
"ഹ്മ്മ്..ഇവര് എന്നും ഈ പ്രായം ആയിരുന്നേൽ നല്ല രസം ആയിരുന്നു അല്ലെ ...വലുതായാൽ നമ്മുടെ കയ്യില് നിക്കില്ല "
ഞാൻ സ്വല്പം
💬 Comments
View all comments