Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]
വിഷമത്തോടെ തന്നെ പറഞ്ഞു .
"അതിപ്പോ നിന്റെ അമ്മയും അച്ഛനും ഒകെ അങ്ങനെ തന്നെയാ ..അവര് പറയുന്നത് വല്ലതും സാറ് കേള്ക്കുന്നുണ്ടോ ? "
മഞ്ജുസ് എന്നെ നോക്കി പുരികം ഇളക്കി .
"പറയുന്ന ആള് പിന്നെ പക്കാ ആണല്ലോ ..ഒന്ന് പോയെടി ...ഞാൻ പറയുന്നത് പോലും കേൾക്കാൻ വയ്യാത്തവളാണ് "
ഞാൻ അതുകേട്ടു ചിരിച്ചു .
"ഹ്ഹ് ഹ്ഹ് ...'"
ആ കോമഡി ആസ്വദിച്ചെന്ന പോലെ മഞ്ജുസ് ഒന്ന് കുലുങ്ങിചിരിച്ചു .പിന്നെയും കുറച്ചു നേരം അവളുമായി സൊള്ളിയ ശേഷം ഞാൻ താഴേക്കിറങ്ങി . അഞ്ജു ആ സമയത് ഹാളിൽ ടി.വി യും കണ്ടു ഇരിപ്പുണ്ട് . മടിയിൽ ഒരു പ്ളേറ്റിൽ കുറെ മുന്തിരിമണികൾ വെച്ചിട്ടുണ്ട്. അതിൽ നിന്ന് ഓരോന്നായി എടുത്തു തിന്നുകൊണ്ടാണ് ടി.വി കാണുന്നത് . ഏതോ ഹിന്ദി റൊമാന്റിക് പടമാണ് ഓടിക്കൊണ്ടിരിക്കുന്നത് .
ആദിയും റോസ്‌മോളും ഉമ്മറത്താണ് . ആദി മിക്കുവിനെ കളിപ്പിച്ചുകൊണ്ട് നിലത്തിരിപ്പുണ്ട്. റോസിമോള് അച്ഛന്റെ കൂടെ മുറ്റത്തു പന്ത് തട്ടുന്നുണ്ട് .
"കാർത്തി ഓണം ആയിട്ട് വരുമോടീ ?"
ഞാൻ സ്റ്റെപ് ഇറങ്ങി വരുന്നതിനിടെ അഞ്ജുവിനോടായി തിരക്കി .
"ഏഹ്..അറിയില്ല...ഞാൻ പറഞ്ഞിട്ടുണ്ട് വരാൻ ..എന്താവോ എന്തോ "
അഞ്ജു പയ്യെ ചിരിച്ചു .
"ഹ്മ്മ്...വരാൻ പറയെടി ..എല്ലാരും കൂടി വല്ലപ്പോഴും അല്ലെ കാണുന്നത് .."
ഞാൻ പയ്യെ പറഞ്ഞു ഉമ്മറത്തേക്ക് നടന്നു .
"പറഞ്ഞിട്ടൊക്കെ ഉണ്ട്..അവനുടെ തോന്നണ്ടേ .."
അഞ്ജു ചിരിയോടെ പറഞ്ഞു .
"കണ്ണേട്ടൻ പറഞ്ഞു നോക്ക്...അവനു ആകെക്കൂടി സ്വല്പം റെസ്‌പെക്ട് ഉള്ളത് നിന്നോടാ "
കാർത്തിയുടെ സ്വഭാവം ഓർത്തു
💬 Comments
View all comments