Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 2 [Sagar Kottapuram]
ഷർട്ടും കറുത്ത ജീൻസ് പാന്റും ആണ് അവളുടെ വേഷം . ഷർട്ടിന്റെ കൈ മഞ്ജുസ് പോരുന്ന നേരത്തു മടക്കി പകുതിയോളം കേറ്റിവെച്ചിട്ടുണ്ട്.
കാറിൽ നിന്നിറങ്ങി അവള് വേഗം എന്റെ വശത്തേക്ക് ഓടിവന്നു . പിന്നെ എന്റെ കയ്യിൽ പിടിച്ചു കൊണ്ട് മുഖത്തേക്ക് നോക്കി .
"പോവ ചാച്ചാ .."
അവൾ എന്നോടായി തിരക്കി.
'"ഹ്മ്മ്..നടക്ക് നടക്ക്"
ഞാൻ അവളെ നോക്കി ചിരിച്ചുകൊണ്ട് പയ്യെ മുന്നോട്ട് നടന്നു . എന്റെ കൈപിടിച്ച് അവളും .
ഓഫീസ് ബിൽഡിങ്ങിന്റെ മുൻപിൽ ഒരു സെക്യൂരിറ്റി ഉണ്ട് . സ്വല്പം പ്രായമുള്ള ആളാണ് . കല്യാണസുന്ദരം എന്നാണ് കക്ഷിയുടെ പേര്. ഞങ്ങള് "സുന്ദരണ്ണൻ" എന്നാണ് അങ്ങേരെ വിളിക്കുന്നത് .
ചില്ലു വാതിലുകൾ നിറഞ്ഞ എൻട്രൻസിന് മുൻപിൽ നിന്ന പുള്ളി ഞങ്ങളെ കണ്ടതും ഒന്ന് ചിരിച്ചുകൊണ്ട് സലാം വെച്ചു .
ഞാൻ തിരിച്ചും കൈ ഉയർത്തി അഭിവാദ്യം ചെയ്തു ഒന്ന് ചിരിച്ചു .
" പോലീശ് മാമാ ..."
പോലീസുകാരുടേതിന് സമാനമായ യൂണിഫോം ആണ് സെക്യൂരിറ്റി സുന്ദരം അണ്ണന് . അതുകൊണ്ട് പൊന്നൂസ് അങ്ങേരെ പോലീസ് മാമൻ എന്നാണ് വിളിക്കുന്നത് . അങ്ങേരെ ഉറക്കെ വിളിച്ചുകൊണ്ട് റോസ്‌മോളും കൈവീശി .
അയാളും അതിനു പുഞ്ചിരിയോടെ കൈവീശി .
"എപ്പടി ഇറുക്ക് സുന്ദരണ്ണാ..സുഖം അല്ലെ ?"
അങ്ങേരുടെ അടുത്തേക്ക് നടന്നെത്തിയതും ഞാൻ പുഞ്ചിരിയോടെ തിരക്കി .
"നല്ല ഇറുക്ക് സാർ ...?"
തമിഴന്മാർക്ക് നമ്മളെ ഒകെ നല്ല ബഹുമാനം ആണ് . എന്നെ എത്ര സാർ എന്ന് വിളിക്കണ്ട എന്ന് പറഞ്ഞാലും പുള്ളിയുടെ നാവില് അതെ വരൂ ..
"ഹ്മ്മ് ..എല്ലാരും ഉള്ളിൽ ഇല്ലേ ?"
ജഗത്തിന്റെയും ശ്യാമിന്റെയും കിഷോറിന്റെയുമൊക്കെ കാര്യം ഓർമിപ്പിച്ചുകൊണ്ട് ഞാൻ തിരക്കി .
"ഇറുക്ക് സാർ ..ഉള്ളെ പൊങ്കെ.."
അത്രയും പറഞ്ഞുകൊണ്ട് പുള്ളിക്കാരൻ വാതിൽ ഞങ്ങൾക്കായി തുറന്നു പിടിച്ചു . ഞാൻ ഒന്ന് ചിരിച്ചുകൊണ്ട് റോസ്‌മോളുടെയും കൈപിടിച്ച് ഉള്ളിലേക്ക് കയറി .
എന്നെനോക്കി ആരേലും ഗുഡ്മോർണിംഗ് സാർ എന്നൊക്കെ വിഷ് ചെയ്യുന്നത് ചളിപ്പ് ആയതുകൊണ്ട് അമ്മാതിരി പരിപാടി ഒന്നും ഓഫീസിൽ വേണ്ടെന്നു ഞാൻ എല്ലാരോടും പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് കണ്ടാൽ എല്ലാവരും ഒന്ന് ചിരിച്ചുകാണിച്ചുകൊണ്ട് ഒന്ന് കൈ ഉയർത്തും..
ഞങ്ങളെ കണ്ടതോടെ എല്ലാവരും ഒന്ന് ഗൗനിച്ചു..ഞാൻ തിരിച്ചും . അവർക്കിടയിലൂടെ ഞാനും റോസ്‌മോളും മുൻപോട്ട് നടന്നു ..
"മൂത്തി അങ്കിൽ ..."
അക്കൗണ്ടന്റ് മൂർത്തി അണ്ണനെ കണ്ടതും
💬 Comments
View all comments