Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 2 [Sagar Kottapuram]
സ്വല്പം കൂടി ആക്റ്റീവ് ആകും ..
"വണക്കം സാർ ..വണക്കം തമ്പി....അയ്യാ വണക്കം "
അതിനുള്ളിൽ കടന്നതും പല കോണുകളിൽ നിന്നും ആശംസകളെത്തി ..ഞാൻ അതിനു ചിരിച്ചുകാണിച്ചുകൊണ്ട് നെയ്തു ജോലിക്കാരുടെ ഇടയിലൂടെ നടന്നു . ആ ഭാഗത്തു എവിടെയെങ്കിലും കിഷോറും നമ്മുടെ പ്രോപ്പർട്ടിയും കാണുമെന്നു ഞാൻ ഊഹിച്ചു .
മെഷീനുകളുടെയും ആളുകളുടെയും ബഹളങ്ങൾക്കിടയിലൂടെ ഞാൻ പയ്യെ നടന്നു . നെയ്ത്തിനു ഉപയോഗിക്കുന്ന പഞ്ഞി കൂട്ടിയിട്ടിരിക്കുന്ന ഒരു സ്ഥലമുണ്ട് അവിടെ റോസ്‌മോളും കിഷോറും നിൽക്കുന്നത് ഞാൻ കണ്ടു ..
"ഡാ കിഷോർ ..."
ഞാൻ സ്വല്പം ഉറക്കെ വിളിച്ചുകൊണ്ട് കൈ ഉയർത്തി . അതോടെ കക്ഷി ഒന്ന് തിരിഞ്ഞു നോക്കി . റോസിമോള് പഞ്ഞി ഒകെ എടുത്തു വാരി കളിക്കുന്നുണ്ട് .എന്നെ തിരിഞ്ഞുനോക്കാൻ പോലും അവൾക്ക് സമയമില്ല .
അവനും തിരിച്ചു ഒരു ചിരിയോടെ അഭിവാദ്യം ചെയ്തു . അതോടെ ഞാൻ ആ ഭാഗത്തേക്ക് വേഗം നടന്നു .പെണ് അപ്പോഴും പഞ്ഞി വാരി മുകളിലേക്ക് എറിയുന്നുണ്ട്..
"കിച്ചു മാമ ...ഹ്ഹ "
കിഷോറിനെ അത് വിളിച്ചു കാണിപ്പിച്ചുകൊണ്ടാണ് അക്രമം .
"ഡീ നിനക്കു എന്താ ഇവിടെ പണി ?"
അവളെ മുന്നിലേക്ക് പിടിച്ചു ഉന്തിക്കൊണ്ട് ഞാൻ ചിരിയോടെ തിരക്കി. അതോടെ റോസ്‌മോള് പഞ്ഞിക്കൂനയിലേക്ക് മൂക്കും കുത്തി വീണു ..കിഷോറും ഞാനും അത് ചെറു ചിരിയോടെ നോക്കി"ആഹ്...ഹ്ഹ ഹ്ഹ "
പഞ്ഞിയിലേക്ക് വീണതും പെണ്ണ് ഒന്ന് ഒച്ചവെച്ചു . പിന്നെ സ്വല്പം പണിപ്പെട്ടു തപ്പി പിണഞ്ഞു എഴുനേറ്റു . എഴുന്നേറ്റ ശേഷം ഇടുപ്പിൽ രണ്ടു കയ്യും കുത്തിപ്പിടിച്ചു എന്നെ മുഖം ഉയർത്തി നോക്കി കണ്ണുരുട്ടി പേടിപ്പിച്ചു . അവളുടെ തലയിലും ഡ്രെസ്സിലും ഒകെ അതോടെ പഞ്ഞി പറ്റിപിടിച്ചിരുന്നു .
"അയ്യോ..പൊന്നു പാവം ..."
കിഷോർ അതുകണ്ടു പെണ്ണിനെ മൂപ്പിച്ചു .
"ഏയ്..ഇത് നല്ല രസം ആണ് ..അല്ലെ റോസു..."
ഞാൻ അതുകേട്ടു ചിരിച്ചുകൊണ്ട് നിലത്തേക്ക് ഇരുന്നു . പിന്നെ അവളുടെ തലയിലെ പഞ്ഞി ഒകെ തട്ടിക്കളഞ്ഞു ചിരിച്ചു .പക്ഷെ അതിന്റെ ദേഷ്യത്തില് കക്ഷി എന്റെ കൈതട്ടിമാറ്റികൊണ്ട് മുഖം വീർപ്പിച്ചു .
"ഓ
💬 Comments
View all comments