0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 2 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K
"പോടാ പോടാ ..." അതുനോക്കി നിന്ന ശ്യാമിനെ നോക്കി ഞാൻ ചിരിച്ചു..അതോടെ ശ്യാമും ജഗത്തും പുഞ്ചിരിയോടെ പിൻവാങ്ങി . "ആഹ്..വിത് ചാച്ചാ ...." ഞാൻ അവളെ ഇറുകെ പിടിച്ച കാരണം റോസ്‌മോൾ ഒന്ന് ചിണുങ്ങി . "വിടില്യ ചാച്ചാ ...." ഞാൻ അതിനു അവളുടെ അതെ ശൈലിയിൽ മറുപടി പറഞ്ഞു ചിരിച്ചു . അതോടെ പൊന്നൂസ് ഒന്ന് ചിണുങ്ങിക്കൊണ്ട് എന്റെ ദേഹത്തേക്ക് ചാഞ്ഞു . അപ്പോഴേക്കും ഞാൻ ഫോൺ എടുത്തു മഞ്ജുസിന്റെ നമ്പർ ഡയൽ ചെയ്തു സ്പീക്കർ മോഡിൽ ഇട്ടു... മഞ്ജുസിന്റെ ക്യൂട്ട് ആയ ചിരിയോടെയുള്ള ഫോട്ടോ അതോടെ ഡിസ്‌പ്ലേയിലും തെളിഞ്ഞു. റോസ്‌മോളും അതോടെ ഡിസ്‌പ്ലേയിലേക്ക് കണ്ണുനട്ടു .സ്വല്പ നേരം റിങ് ചെയ്ത ശേഷം മറുതലക്കൽ കാൾ അറ്റൻഡ് ചെയ്തു . "ആഹ് ..പറ ..."
മറുതലക്കൽ മഞ്ജുസിന്റെ സ്വരംകേട്ടു."മഞ്ജു ...ഉമ്മ്ഹ ..." അപ്പോഴേക്കും റോസിമോള് ചാടിക്കയറി മഞ്ജുസിനെ ഒന്ന് സുഖിപ്പിച്ചു . "ആഹ്..ഉമ്മ്ഹ ...എന്റെ കവി എവിടെടി ?" മഞ്ജുസ് തിരിച്ചും ഉമ്മ നൽകികൊണ്ട് ചിരിയോടെ തിരക്കി . "ഇവിടുണ്ട് ...പറ ..." ഞാൻ അതുകേട്ടു പയ്യെ പറഞ്ഞു . "ഞാൻ എന്ത് പറയാൻ..നീ വിളിച്ച കാര്യം പറ " മഞ്ജുസ് മറുതലക്കൽ ചിരിച്ചു . "ചുമ്മാ നിന്റെ സൗണ്ട് കേൾക്കാൻ ..." ഞാൻ ചിരിച്ചുകൊണ്ട് തട്ടിവിട്ടു . "ഓഹോ...." അതുകേട്ടു മറുതലക്കൽ ഒരു ചിരി വിരിഞ്ഞു . "അപ്പൂശ് എവിടെ മഞ്ജു ..." അപ്പോഴേക്കും റോസ്‌മോൾ വീണ്ടും സംസാരം തുടങ്ങി . എന്റെ കയ്യിന്നു ഫോൺ തട്ടിപറിച്ചാണ് അവളുടെ സംസാരം . "അയ്യോ എന്തൊരു

💬 Comments

View all comments