0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 2 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K
സ്നേഹം അപ്പൂസിനോട് ...ഇവിടുണ്ട് ... " പെണ്ണിനെ കളിയാക്കുന്ന പോലെ പറഞ്ഞുകൊണ്ട് മഞ്ജുസ് ചിരിച്ചു . "ഇങ്ങു താടി ..ഞാൻ കാര്യം പറയട്ടെ ..." ഫോൺ കയ്യിൽ പിടിച്ചു ഇരുന്ന റോസ്‌മോളുടെ കയ്യിൽ നിന്നും ഫോൺ ബലമായി വാങ്ങി ഞാൻ കണ്ണുരുട്ടി . "എന്താണ് അവിടെ പ്രെശ്നം ?" ഞങ്ങളുടെ സംസാരം ഫോണിലൂടെ ശ്രദ്ധിച്ചെന്ന പോലെ മഞ്ജുസ് തിരക്കി . "പ്രെശ്നം ഒന്നുമില്ല..ഞാൻ വാട്സാപ്പിൽ ഡീറ്റൈൽ ആയിട്ട് വോയിസ് ഇടാം ...വേഗം റിപ്ലൈ വേണം ..ഇല്ലെങ്കിൽ എന്റെ സ്വഭാവം മാറും ..." ഞാൻ കളിയായി പറഞ്ഞു പുഞ്ചിരിച്ചു . "ആഹ്..നോക്കട്ടെ ..ആദ്യം ഇട് " മറുതലക്കൽ അവളും ഒന്ന് ചിരിച്ചു . "ഓഹ്‌..ദാ വരുന്നു ..അപ്പൂസേ..." അതിനിടെ സ്വല്പമുറക്കെ ആദിക്കുള്ള മറുപടിയും പറയുന്നത് വ്യക്തമായി കേൾക്കാം . ഫോൺ ചെയ്യുന്നതിനിടെ അവൻ എന്തിനോ വിളിച്ചുകാണും .. "നീ വെച്ചോ..ഞാൻ നോക്കിയിട്ട് വിളിക്കാം ...ചെക്കൻ വിളിക്കുന്നുണ്ട്..ഞാൻ ടോയ്‌ലെറ്റിൽ അവനെ ഇരുത്തിയിട്ട് പോന്നതാ" മഞ്ജുസ് ചിരിച്ചുകൊണ്ട് വേഗം ഫോൺ വെച്ചു. അതോടെ റോസിമോളെ മടിയിൽ നിന്നും താഴെ ഇറക്കി ഞാൻ പേപ്പറുകളിൽ ഒപ്പിട്ടു തുടങ്ങി . വൗച്ചർ ,കോൺട്രാക്ട് പേപ്പർ , സർക്കാർ കാർഡുകൾ , പേയ്‌മെന്റ് റെസിപ്പ്റ്റുകൾ അങ്ങനെ കുറെ എണ്ണം ഒപ്പിടാൻ ഉണ്ട് . പെണ്ണ് റൂമിലൊക്കെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട് .എന്റെ മൊബൈലും വാങ്ങി കയ്യിൽ വെച്ചിട്ടുണ്ട് .ഗെയിം കളിച്ചുകൊണ്ട് എന്തൊക്കെയോ പിറുപിറുത്താണ് ഉലാത്തൽ! എന്റെ പരിപാടി കഴിഞ്ഞിട്ടും അവളുടെ കളി കഴിയുന്ന ലക്ഷണം ഒന്നുമില്ല .. അങ്ങനെ ഇരിക്കെ ആണ് മഞ്ജുസിന്റെ കാൾ വന്നത്

💬 Comments

View all comments