0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 2 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 940
ഇത്തവണ കട്ടക്ക് പിടിച്ചുകൊണ്ട് മറുപടി നൽകി . "ഹി ഹി..അപ്പൊ നീ നെഗറ്റീവ് ആണെന്ന് സമ്മതിച്ചേ ?" ഞാൻ സംശയത്തോടെ തിരക്കി . "ആഹ്...ആണെന്നുവെച്ചോ ..." മഞ്ജുസ് അതുകേട്ടു ഗൗരവം നടിച്ചു . "ഹോ ഹോ...എന്താ ചൂട് ...ഹി ഹി..അതൊക്കെ പോട്ടെ നമ്മുടെ പുതിയ ആള്ക്കാര് ചവിട്ടും കുത്തും ഒകെ ഉണ്ടോ ?" ഞാൻ ഒന്ന് ചിരിച്ചുകൊണ്ട് പയ്യെ തിരക്കി . "കുറേശെ ...എന്നാലും കൊഴപ്പല്യ .." മഞ്ജുസ് എന്റെ ചോദ്യത്തിന് ചിരിയോടെ മറുപടി പറഞ്ഞു . "ഹ്മ്മ്....പിന്നെ നമുക്ക് പൊന്നൂനെ നിന്റെ പോലെ മാർഷൽ ആർട്സ് പഠിപ്പിക്കണ്ടേ?" ഞാൻ പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ ചോദിച്ചു . "വേണോ ?" മഞ്ജുസ് ഒന്ന് ചിരിച്ചു .
"ഹാഹ് ..ചുമ്മാ ഇരിക്കട്ടെ ..സ്വല്പം വലുതായിട്ട് നോക്കാം ...ആദിയെയും വിടാം " ഞാൻ കാര്യമായി തന്നെ പറഞ്ഞു . "ഹ്മ്മ്...നോക്കാം ...എനിക്ക് കുഴപ്പം ഒന്നും ഇല്ല.." മഞ്ജുസ് അതിനു സമ്മതം മൂളി . "ഇവിടെ ഇങ്ങനെ റൂമിൽ കിടക്കുമ്പോ നമ്മള് ഒരുമിച്ചു താമസിച്ച ഓർമ്മവരും...പക്ഷെ ഇപ്പൊ കൂടെ കിടക്കാൻ വേറെ ആളായി എന്നുമാത്രം " ഉറങ്ങിക്കിടന്ന റോസ്‌മോളുടെ നെറ്റിയിൽ തഴുകികൊണ്ട് ഞാൻ ചിരിച്ചു . "എന്താ ചെയ്യാ ...വേറെ നിവർത്തി ഇല്യ " മഞ്ജുസ് അതുകേട്ടു ചിരിച്ചു . "ശേ ..ഞാൻ ഇടക്കു ആലോചിക്കും ചാടിക്കേറി കല്യാണം ഒന്നും വേണ്ടാരുന്നു എന്ന് ..നമുക്ക് കുറെ കാലം ഇങ്ങനെ പ്രേമിച്ചു നടക്കാരുന്നു മിസ്സെ...ഇപ്പൊ മിസ്സിനെ വല്ലാണ്ടെ മിസ് ചെയ്യുവാ .." ഞാൻ ഒരുവശം ചെരിഞ്ഞുകിടന്നു സ്വല്പം റൊമാന്റിക് ആയി . "മതി മതി ...രണ്ടു ദിവസം ആയിട്ട് നല്ല പതപ്പിക്കലാണ് .." മഞ്ജുസ് അതുകേട്ടു എന്നെ കളിയാക്കി . "നീ പോടീ ...ഫുൾ കൊനഷ്ട് വർത്താനം ആണ്..." ഞാൻ ഒന്ന് ദേഷ്യപെട്ടുകൊണ്ട് ചിരിച്ചു . "ഉവ്വ ഉവ്വ ..പറയുന്ന ആള് പിന്നെ ഒക്കെ നല്ല നല്ല കാര്യം ആണല്ലോ പറയുന്നത് ...ശരിക്കുള്ള സ്വഭാവം എനിക്കല്ലേ അറിയൂ .." മഞ്ജുസ് അർഥം വെച്ചുതന്നെ പറഞ്ഞു . "അതിപ്പോ നിന്റെ കാര്യവും അങ്ങനെയല്ലേ ...ബാക്കിയുള്ളോർക്

💬 Comments

View all comments