Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 2 [Sagar Kottapuram]
ഒക്കെ എന്താ അഭിപ്രായം ...പക്ഷെ റൂമിൽ കേറിയാൽ പിന്നെ ഞാൻ ഒറ്റക്ക് സഹിക്കണ്ടേ ...."
ഞാൻ മഞ്ജുസിനും ഒന്ന് താങ്ങി.
"എന്ന നമുക്ക് അങ്ങ് സെപ്പറേറ്റ് ആയാലോ ?"
മഞ്ജുസ് ചിരിച്ചുകൊണ്ട് തിരക്കി .
"ആഹ്..എന്ന ഇയാള് പോയി ഉണ്ടാക്ക് ...കേസ് ഒക്കെ കൊടുത്തിട്ട് എളുപ്പം വാ "
ഞാൻ അതുകേട്ടു പുച്ഛത്തോടെ പറഞ്ഞു .
"ഓ...വല്യ ഡയലോഗ് ഒന്നും വേണ്ട ...വെച്ചിട്ട് പോയെ "
മഞ്ജുസ് അതുകേട്ടു ചിരിച്ചു .
"അതെന്താ എന്നോട് മിണ്ടാൻ താല്പര്യം ഇല്ല ?"
ഞാൻ സംശയത്തോടെ ചോദിച്ചുകൊണ്ട് ചിരിച്ചു .
"ഒട്ടും ഇല്ല ..ഇതുപോലെ ചൊറിയാൻ അല്ലെ ..ഹി ഹി "
എന്റെ സ്വഭാവം അറിയാവുന്ന പോലെ മഞ്ജുസ് ഊറിച്ചിരിച്ചു .
"ഞാൻ പോവാ ...നീ ശരിയല്ല .."
അവളുടെ മറുപടി കേട്ട് ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .
"ഓക്കേ...ഗുഡ് നൈറ്റ് ..ഉമ്മ്ഹ "
മഞ്ജുസ് അതിനു പയ്യെ മറുപടി നൽകി..എനിക്കൊരു ഉമ്മയും പാഴ്‍സലായി നൽകി . ഫോൺ വെച്ച് ഞാൻ റോസ് മോളെയും നോക്കി സ്വല്പ നേരം കണ്ണിമ വെട്ടാതെ ഇരുന്നു .
അവളോടൊപ്പം ഞാനിപ്പോ ചെയ്തു കൂട്ടുന്ന കുട്ടികളികളും കുറുമ്പും ഒകെ അവള് വലുതായി കഴിഞ്ഞാൽ നഷ്ടപ്പെടും എന്നോർത്തപ്പോൾ എന്റെ ഉള്ളൊന്നു പിടഞ്ഞു . പിള്ളേര് വലുതാവാതെ എന്നും ഒരുപോലെ ആയിരുന്നെങ്കിൽ എന്നുപോലും നമ്മള് ആഗ്രഹിച്ചു പോകുന്നത് അപ്പോഴാണ് !
"മൊഴിയറിയാ മക്കൾ വെറുതെ വളരേണ്ടന്നാദ്യം തോന്നി ..
വളർന്നാലും എന്നും നീയെൻ കുരുന്നു തന്നെ ..."
ശിക്കാർ സിനിമയിലെ പാട്ടിലെ വരികളാണ് എനിക്ക് അപ്പോൾ ഓര്മ വന്നത് . അതുകൊണ്ട് തന്നെ പൊന്നൂസിന്റെ കവിളിൽ പയ്യെ ഒന്ന് മുത്തികൊണ്ട് ഞാൻ സ്വയം ആശ്വസിച്ചു
💬 Comments
View all comments