0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 2 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K
വന്നിട്ടുണ്ട് . നനഞ്ഞ മുടിയിഴകൾ തോളിലൂടെ ഒരുവശത്തേക്കിട്ടു അത് തുവർത്തിക്കൊണ്ടാണ് അവള് സ്റ്റെയർ കേസ് ഇറങ്ങിവന്നത് . ഞാനും മോളും വന്നത് ഒരു സർപ്രൈസ് ആയിരുന്നതുകൊണ്ട് വീണ ഞങ്ങളെ അമ്പരപ്പോടെ നോക്കി... "ഇതെപ്പോ വന്നു ?" അവള് ടവ്വലുകൊണ്ട് തല തുവർത്തികൊണ്ട് വേഗം സ്റ്റെപ്പുകൾ ചാടി ഇറങ്ങി . "ഒരു അഞ്ചു മിനുട്ട് ആയെടി ..." ഞാൻ അവളെ നോക്കി പയ്യെ പറഞ്ഞു . "ഡീ പൊന്നു ..." ടി.വി യിലേക്ക് കണ്ണും നട്ടിരുന്ന റോസിമോളെ വീണ ഉറക്കെ വിളിച്ചു . അതോടെ പെണ്ണ് ടി.വി യിൽ നിന്നും കണ്ണെടുത്തു വീണയെ ശ്രദ്ധിച്ചു . "വാവ ?" റോസിമോള് വീണയെ കണ്ടതും സംശയം പ്രകടിപ്പിച്ചു . "വാവ ഉറങ്ങിയെടി ...." വീണ അതിനു ചിരിയോടെ മറുപടി നൽകി . പിന്നെ റോസ്‌മോളുടെ അടുത്തേക്ക് ചെന്ന് അവളെ കെട്ടിപിടിച്ചുകൊണ്ട് കവിളിൽ ഒരുമ്മ നൽകി... "ഉമ്മ്ഹ ..ഇനി ആന്റിക്ക് താ " വീണ കവിൾ തൊട്ടു കാണിച്ചുകൊണ്ട് റോസിമോളെ നോക്കി . അതോടെ പെണ്ണ് തിരിച്ചും ഒരുമ്മ നൽകി . ഞാനും ശ്യാമിന്റെ അമ്മയും അതൊക്കെ നോക്കി ഒന്ന് പുഞ്ചിരിച്ചു . "എനിക്ക് ഇതിനെ കാണുമ്പോ ഒക്കെ അത്ഭുതാ ..മഞ്ജുചേച്ചിനെ അച്ചിലിട്ടു വാർത്ത പോലെ ആണ് " വീണ ചിരിച്ചുകൊണ്ട് റോസ്‌മോളുടെ അടുത്തായി സോഫയിൽ ഇരുന്നു . "ഹ്മ്മ്...ശരിയാ ..." ശ്യാമിന്റെ അമ്മയും അത് തലയാട്ടി സമ്മതിച്ചു . "എന്ന നിങ്ങള് സംസാരിക്ക് കവിനെ..ഇനി എന്തായാലുംഊണൊക്കെ കഴിച്ചിട്ട് പോകാം " ശ്യാമിന്റെ അമ്മച്ചി കസീറയിൽ നിന്നും എഴുനേറ്റു എന്നോടായി പറഞ്ഞു

💬 Comments

View all comments