Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 2 [Sagar Kottapuram]
ചേർത്തുപിടിച്ചു .
"നീ എന്താടി മിണ്ടാത്തെ..അല്ലെങ്കില് നൂറു നാവണല്ലോ"
റോസ്‌മോളുടെ കവിളിൽ സ്വന്തം കവിള് ഉരുമ്മിക്കൊണ്ട് വീണ തിരക്കി .
"ന്റെ നാ..വ് പോയി ..."
അതിനു മറുപടിയായി റോസിമോള് ഒന്ന് കൊഞ്ചി .
"ആഹാ... കൊള്ളാലോ "
വീണ അതുകേട്ടു ഒന്ന് ചിരിച്ചു .
"എവിടെക്കാ പോയെ ?"
റോസിമോളെ ദേഷ്യം പിടിപ്പിക്കാനായി വീണ പിന്നെയും തോണ്ടി .
"കാക്ക കൊണ്ടു..പോ...യി..."
അതിനു റോസിമോള് സ്വല്പം ദേഷ്യത്തോടെ ആണ് മറുപടി പറഞ്ഞത് . ടി.വി കാണുമ്പോ ആരേലും ശല്യം ചെയ്യുന്നത് പെണ്ണിന് തീരെ ഇഷ്ടമല്ല. അവള് കാർട്ടൂൺ കാണുന്ന സമയത്തു അഞ്ജുവോ മഞ്ജുവോ ചാനെൽ മാറ്റിയാൽ പിന്നെ പിണങ്ങി കിടക്കും...ചോറ് കഴിക്കാൻ വിളിച്ചാൽ പോലും വരില്ല...ഒടുക്കം മഞ്ജുസ് വടി എടുത്താൽ ആണ് എണീറ്റ് ഓടുന്നത് ...ചൂരൽ ഒകെ വീട്ടിൽ പേടിപ്പിക്കാൻ ആയിട്ട് മഞ്ജു വാങ്ങിച്ചു വെച്ചിട്ടുണ്ട് .
"അതേത് കാക്ക ?"
വീണ ചിരിയോടെ വീണ്ടും തിരക്കി .
"ചാച്ചാ..ഹ്ഹ്ഹ് "
അതോടെ റിമോർട്ട് സോഫയിലേക്കിട്ടു പെണ്ണ് എന്നെ നോക്കി അലറി .
"സ്സ് ..കാറല്ലേ പെണ്ണെ ..."
വീണ അതുകണ്ടു ചിരിച്ചു അവളെ കെട്ടിപ്പിടിക്കാൻ നോക്കി. പക്ഷെ റോസിമോള് അവളുടെ കൈ തട്ടിക്കളഞ്ഞു .
"ഡീ അതിനെ ചുമ്മാ ദേഷ്യം പിടിപ്പിക്കല്ലേ .."
ഞാൻ അതുകണ്ടു പയ്യെ പറഞ്ഞു ചിരിച്ചു .
"അങ്ങനെ ആയാൽ പറ്റില്ലല്ലോ ...എന്തൊരു പോസ് ആണ് സാധനത്തിനു ..."
വീണ കണ്ണുരുട്ടികൊണ്ട് റോസ്‌മോളുടെ കവിളിൽ ഒന്ന് പിടിച്ചു വലിച്ചു .
"ഹ്മ്മ് ..."
അതിനു മറുപടി ഒന്നും പറയാതെ പെണ്
💬 Comments
View all comments