Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 2 [Sagar Kottapuram]
പുച്ഛത്തോടെ മുഖം വെട്ടിച്ചു .
"ഭയങ്കര സാധനം തന്നെ .."
വീണ അതുകണ്ടു ആരോടെന്നില്ലാതെ പറഞ്ഞു .
അങ്ങനെ കൊറച്ചുനേരം വീണയുമായി വിശേഷങ്ങളൊക്കെ പറഞ്ഞു നേരം കളഞ്ഞു. പിന്നെ ഉച്ച ഭക്ഷണത്തെ ഒക്കെ അവിടന്ന് കഴിച്ചു തിരികെ വീട്ടിലേക്ക് തന്നെ മടങ്ങി.
പോകും വഴിക്ക് മായേച്ചിയുടെ വീട്ടിൽ കേറി ഹേമാന്റിയെ കൂടി കണ്ടിരുന്നു . മഹേഷേട്ടൻ അധികം വൈകാതെ തിരിച്ചു നാട്ടിൽ തന്നെ വന്നു എന്തേലും ബിസിനെസ്സ് ചെയ്യാൻ ആണ് പ്ലാൻ . കക്ഷിയുടെ കല്യാണം ഒന്നും ശരി ആയിട്ടില്ല..പ്രായം കൂടി വരുന്നത് ഒരു പ്രെശ്നം ആണ് . എന്നാലും ആലോചന ഒകെ തകൃതി ആണ് . ഒരെണ്ണം ഏറെക്കുറെ സെറ്റായിട്ടുണ്ട്.
അങ്ങനെയുള്ള വിശേഷങ്ങളൊക്കെ ഹേമാന്റിയുമായി സംസാരിച്ചിരുന്നു . പിന്നെ നേരെ വീട്ടിലേക്ക് വച്ചുപിടിച്ചു . അപ്പോഴേക്കും സമയം നാലുമണി ആയിത്തുടങ്ങിയിരുന്നു .
പെണ്ണിനെ ഗേറ്റിന്റെ അടുത്ത് ഇറക്കിവിട്ടു ഞാൻ പിന്നെ നേരെ പിള്ളേര് കളിക്കുന്ന ഗ്രൗണ്ടിലേക്കാണ് പോയത് .എന്റെ കൂടെ വരാൻ വാശിപിടിച്ചെങ്കിലും ഞാൻ ഇപ്പൊ വരാമെന്നു പറഞ്ഞു അവിടെ നിന്ന് മുങ്ങി ! പിന്നെ രാത്രിയാണ് തിരികെ വീട്ടിൽ കേറുന്നത് .
ആദ്യമൊക്കെ നേരം വൈകി വീട്ടിലെത്തുന്നതിനു അച്ഛന് ചെറിയ ദേഷ്യം ഉണ്ടായിരുന്നെങ്കിലും പോകെ പോകെ അതൊക്കെ മാറി. മഞ്ജുസിനു ഇല്ലാത്ത ദേഷ്യം എന്തിനാണ് പുള്ളിക്ക് എന്ന് സ്വയം ചിന്തിച്ചിട്ടാണോ എന്തോ ! മഞ്ജുസും കല്യാണം കഴിഞ്ഞ ഉടനെ നേരം വൈകിയാൽ ചോദ്യം ചെയ്യലും ദേഷ്യവുമൊക്കെ ആയിരുന്നു...അതിന്റെ പേരിൽ കുറെ വഴക്കും ഉണ്ടായിട്ടുണ്ട്..എന്നാലും പിന്നെ പിന്നെ ഞങ്ങള് ഒകെ അഡ്ജസ്റ്റ് ചെയ്യാൻ തുടങ്ങി..
ഞാൻ
💬 Comments
View all comments