0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 4 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.6K
അവളും ഒന്ന് ചിരിച്ചു .."നീ പറയെടി ...നിന്റെ വായിന്നു എന്തേലും ഒകെ കേൾക്കാൻ പറ്റുമോന്നു ഞാൻ നോക്കട്ടെ ..." ഞാൻ അവളെ പ്രോത്സാഹിപ്പിച്ചു.. "അയ്യടാ ...ഞാൻ അതിനു നിന്നെ പോലെ കൾച്ചർ ഇല്ലാത്ത കൂട്ടത്തിൽ അല്ല " എന്റെ ഉദ്ദേശം മനസിലായ പോലെ അവൾ എനിക്കിട്ടൊന്നു താങ്ങി . "ഓഹ്..പിന്നെ ..ഒരു കോലോത്തെ തമ്പുരാട്ടി വന്നേക്കുന്നു .." ഞാൻ അതുകേട്ടു മഞ്ജുസിനെ കളിയാക്കി .. "നിന്നെക്കാൾ ഭേദം തന്നെയാ ..." അവളും വിട്ടില്ല .. "അത് ഞാൻ പണ്ടേ സമ്മതിച്ച കാര്യം ആണല്ലോ .." അത് ശരിവെച്ചുകൊണ്ട് ഞാനും ചിരിച്ചു .. അങ്ങനെ കുറച്ചു നേരം കൂടി അവിടെ ഇരുന്ന ശേഷം പിന്നെ ഊണ് കഴിക്കാനായി ഞങ്ങൾ താഴേക്കിറങ്ങി .ഉത്രാട ദിവസം ആയിരുന്നതുകൊണ്ട് അത്യവശ്യം കറികൾ ഒകെ ഉണ്ടായിരുന്നു . പിള്ളേർക് സെപറേറ്റ് ആയിട്ടാണ് ഫുഡ് കൊടുക്കുന്നത് . അവർക്കു പ്രേത്യകം ഡൈനിങ് സെറ്റ് ഒകെ ഉണ്ട് . അതിൽ ഇരുന്നാണ് ഫുഡ് കഴിക്കുന്നത് ..അതാകുമ്പോ ഒരു ഭാഗത്തു ഇരുന്നോളും . ശാപ്പാട് ഒകെ കഴിച്ചു ഒന്ന് മയങ്ങിയ ശേഷം വൈകീട്ട് ഞാൻ തറവാട്ടിൽ ഒന്ന് പോയി . ഇത്തവണ ആദിയെയും കൂട്ടിയാണ് പോയത് . റോസിമോള് ഉച്ചക്ക് ഫുഡ് ഒകെ കഴിച്ച ശേഷം സുഖമായിട്ട് കിടന്നുറങ്ങിയിരുന്നു. അതുകൊണ്ട് ഞാൻ പോയതുപോലും അറിഞ്ഞു കാണില്ല . ഓണം പ്രമാണിച്ചു മുത്തശ്ശിക്കും കൃഷ്ണൻ മാമക്കും അമ്മായിമാർക്കും കുഞ്ഞാന്റിക്കും മായേച്ചിക്കും പിള്ളേർക്കും ഒകെ എന്റെയും മഞ്ജുസിന്റെയും വക ഓണക്കോടി എടുത്തിട്ടുണ്ടായിരുന്നു . ഒന്നുമല്ലെങ്കിലും ഇപ്പൊ ഒരു മിനി ലക്ഷപ്രഭു അല്ലെ

💬 Comments

View all comments