0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 4 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.6K
..അത്രയെങ്കിലും ചെയ്തില്ലെങ്കിൽ മോശം ആണ്.. ഡ്രസ്സ് ഒകെ മഞ്ജുസ് തന്നെ അമ്മയോടൊപ്പം പോയി വാങ്ങിച്ചിരുന്നു . കൊണ്ട് കൊടുക്കണ്ട ഡ്യൂട്ടി മാത്രമേ എനിക്കുള്ളൂ . എന്തായാലും ആദ്യം പോയത് നേരെ തറവാട്ടിലോട്ടാണ് . നമുക് ഏറ്റവും പ്രിയപ്പെട്ട കുഞ്ഞാന്റി അവിടെ ആണല്ലോ ഉള്ളത് .. അവധി ദിവസം ആയതുകൊണ്ട് അവളുടെ മക്കളൊക്കെ വീട്ടിൽ തന്നെ ഉണ്ടായിരുന്നു .മൂത്തവൻ തക്കുടു ഇപ്പൊ നാലാം ക്‌ളാസിൽ ആയി. രണ്ടാമത്തവൻ അപ്പൂസ് ഇപ്പൊ സ്കൂളിൽ പോയിത്തുടങ്ങി .അവസാനം കിട്ടിയ പെൺതരി ആരാധ്യക്ക് മൂന്നര വയസ്സിന്റെ പ്രായം ഉണ്ട് ! കയറി ചെല്ലുമ്പോൾ കുഞ്ഞാന്റിയുടെ മൂത്ത പുത്രൻ അവിടെ ഉണ്ടായിരുന്നില്ല .അവൻ അടുത്ത വീട്ടിലെ പിള്ളേരുടെ കൂടെ കളിക്കാനായി പോയേക്കുവായിരുന്നു . രണ്ടാമത്തവൻ മുറ്റത്തു ഓടിനടപ്പുണ്ട് . എന്റെ കാർ കയറി വരുന്നത് കണ്ടപ്പഴേ അവനു ആളെ മനസിലായി .. "അമ്മാ...കണ്ണൻ മാമൻ ..." "അച്ചമ്മ ...." എന്റെ കാര് കണ്ടതും അവൻ അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു കൂവി..അത് കേട്ടുകൊണ്ടാണ് ഞാൻ കാർ നിർത്തി ഇറങ്ങിയത് . അപ്പൂസ് എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിപ്പുണ്ട്. അവനെ സീറ്റ് ബെൽറ്റ് ഇട്ടു ലോക്ക് ചെയ്തേക്കുവാണ് . കാർ നിർത്തി അപ്പൂസിന്റെ സീറ്റ് ബെൽറ്റ് അഴിച്ചുകൊണ്ട് ഞാൻ ആദ്യം
പുറത്തേക്കിറങ്ങി. പിന്നെ മറുവശത്തു ചെന്ന് ഡോർ തുറന്നു ആദിയെയും പിടിച്ചിറക്കി . അപ്പോഴേക്കും കുഞ്ഞാന്റിയുടെ മോൻ അവിനാശ് ഞങ്ങളുടെ അടുത്തേക്ക് ഓടിവന്നു ... "കണ്ണ മാമ ...." ഒരു കറുത്ത ട്രൗസറും ചെക് ഷർട്ടും ഇട്ടുകൊണ്ട് അവൻ ഞങ്ങളുടെ അടുത്തേക്ക് ഓടിയടുത്തു . "പതുക്കെ

💬 Comments

View all comments