Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 4 [Sagar Kottapuram]
മഞ്ജുസിന്റെ കാര്യം ഓർത്തു ചെറുചിരിയോടെ പറഞ്ഞു .
"ഹ ഹ ..."
കുഞ്ഞാന്റിയും അതുകേട്ടു ഒന്ന് ചിരിച്ചു .
"നീ വാ..അകത്തേക്കിരിക്ക് ...അമ്മേം പോരൂ ..."
എന്നോടും മുത്തശ്ശിയോടും ആയിട്ട് കുഞ്ഞാന്റി പറഞ്ഞു .
"ആഹ്...പിന്നെ പെണ്ണെവിടെ ?"
കുഞ്ഞാന്റിയുടെ മോൾടെ കാര്യം ഓർത്തു ഞാൻ പയ്യെ തിരക്കി .
"നല്ല ഉറക്കം ആണ് ...അല്ല നിന്റെ റോസാപ്പൂ എവിടെ ..അല്ലെങ്കിൽ രണ്ടും കൂടി ഒട്ടിയിട്ടാണല്ലോ ?"
പൊന്നൂസിന്റെ കാര്യം ഓർത്തു കുഞ്ഞാന്റി എന്നെ കളിയാക്കി .
"അത് ഞാൻ പോരുമ്പോ നല്ല ഉറക്കം ആണ് ..പിന്നെ വിളിച്ചില്ല .."
ഞാൻ അതിനു മറുപടി പറഞ്ഞുകൊണ്ട് മുത്തശ്ശിയുടെ കയ്യും പിടിച്ചു കുഞ്ഞാന്റിക് പിറകെ അകത്തേക്ക് കയറി .
കയറി ചെല്ലുമ്പോൾ ഹാളിൽ ആദിയും ആവിനാശും ഉണ്ട്. ഹാളിലെ മൂലക്ക് പുതുതായി സെറ്റ് ചെയ്ത അക്ക്വേറിയം നോക്കികൊണ്ടാണ് രണ്ടാളുടെയും നിൽപ്പ് . അതിൽ അലങ്കാര മൽസ്യങ്ങൾ നീന്തി നടക്കുന്നത് ആദി കൗതുകത്തോടെ നോക്കി നിൽപ്പുണ്ട്..
"അച്ച ...ഇത് നോക്ക് ...മീ..ന്"
ഞാൻ അവിടേക്ക് എത്തിയതും എന്നെ തിരിഞ്ഞുനോക്കികൊണ്ട് ആദി അതിലേക്ക് ചൂണ്ടി .
"ആഹ്...കണ്ടു കണ്ടു ..."
ഞാൻ അതുനോക്കികൊണ്ട് തലയാട്ടി ..
"ഇതേപ്പോ വാങ്ങി ?"
ഞാൻ കുഞ്ഞാന്റിയെ സംശയത്തോടെ നോക്കി .
"കുറച്ചായി ..തക്കുടു വാശിപിടിച്ചിട്ട് ഏട്ടൻ വാങ്ങിച്ചു കൊടുത്തതാ.."
കുഞ്ഞാന്റി ഒഴുക്കന്മട്ടിൽ പറഞ്ഞുകൊണ്ട് കവരും പിടിച്ചു റൂമിലേക്ക് പോയി .
"കറുത്ത മീന് നെ നോക്കിയേ .."
അവിനാശ് അതിനു മുൻപിൽ നിന്നുകൊണ്ട് ആദിക്ക് ഓരോ മീനിനെയും തിരഞ്ഞുപിടിച്ചു കാണിച്ചു കൊടുക്കുന്നുണ്ട് .
ആദി
💬 Comments
View all comments