Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 4 [Sagar Kottapuram]
അതെല്ലാം ഇഷ്ടപെട്ട പോലെ ഗ്ളാസിനു മീതെ തൊടുകയും തലോടുകയും ഒകെ ചെയ്യുന്നുണ്ട് . അതിനുള്ളിലെ വർണ കല്ലുകളും അലങ്കാരങ്ങളും കുമിളകൾ ഉയർത്തി വിടുന്ന പ്രോസസും ഒകെ ആദിക് ശരിക്കു പിടിച്ചു ..
കുഞ്ഞാന്റി ചായ എടുക്കാനായി പോയ നേരത്തു ഞാനും മുത്തശ്ശിയും ഹാളിലെ സോഫയിൽ ഇരുന്നു വിശേഷങ്ങളൊക്കെ പറഞ്ഞിരുന്നു . അതിനിടക് ആദി എന്റെ അടുത്തേക്ക് ഓടിയെത്തി . അടുത്തേക്ക് വന്ന അവനെ തലോടിയും കവിളിൽ ഉമ്മ നൽകിയും മുത്തശ്ശി സ്നേഹിച്ചു ..
അതെല്ലാം പുഞ്ചിരിയോടെ ഏറ്റുവാങ്ങി അവൻ എന്റെ മടിയിലേക്ക് കയറി ഇരുന്നു .എന്നെ മുഖം ഉയർത്തി നോക്കി ..
"എന്താടാ ?"
അവന്റെ നോട്ടം കണ്ടു ഞാൻ പുരികം ഇളക്കി .
"അച്ച ..നമക്ക് അത് പോലെ മീന് വാങ്ങ"
അക്ക്വേറിയത്തിലേക്ക് ചൂണ്ടിക്കൊണ്ട് അവൻ എന്നെ നോക്കി .
"ഇനി ഇപ്പൊ അതായോ..'
അവന്റെ ആവശ്യം കേട്ട് ഞാൻ ഒന്നു ചിരിച്ചു .
"അച്ച വാങ് ..."
അവൻ എന്റെ ചിരി കണ്ടു ഒന്ന് ചിണുങ്ങികൊണ്ട് കാലിട്ടടിച്ചു ..
"വാങ്ങിക്കാം ..നീ അടങ്ങു "
അവനെ ആശ്വസിപ്പിച്ചുകൊണ്ട് ഞാൻ ചിരിച്ചു . അതുകേട്ടതോടെ കക്ഷിക് ആശ്വാസവും സന്തോഷവുമൊക്കെ വന്നുതുടങ്ങി ..സ്വല്പം കഴിഞ്ഞതോടെ കുഞ്ഞാന്റി ചായയും പലഹാരവും ഒക്കെയായി ഹാളിലേക്കെത്തി .
പിന്നെ അത് കുടിച്ചു സ്വല്പ നേരം കുഞ്ഞാന്റിയുമായി സംസാരിച്ചു . എല്ലാം ഫോർമല് തന്നെ . ഞാൻ ഇപ്പൊ കുറച്ചു ഗൗരവം കാണിക്കുന്നത് കുഞ്ഞാന്റി ചെറിയ ചിരിയോടെ ആണ് നോക്കി ഇരുന്നത് . ആ ചിരി എന്നെ കുറേശെ ബുദ്ധിമുട്ടിച്ചിരുന്നു എന്നത് വാസ്തവമാണ്
💬 Comments
View all comments