0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 4 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.6K
! ഒരു കേക്ക് മാത്രം എടുത്തു കഴിച്ച ശേഷം ആദി അവിടെ നിന്നും അവിനാശിനൊപ്പം പുറത്തേക്കും പോയിരുന്നു . അതോടെ ഞാനും കുഞ്ഞാന്റിയും മാത്രം ഹാളിൽ ബാക്കിയായി .. "എന്താ ഒരു ചിരി ..?" ചായ ഒരു സിപ് എടുത്തുകൊണ്ട് ഞാൻ കുഞ്ഞാന്റിയെ നോക്കി പുരികം ഇളക്കി . "ഏയ് വെറുതെ ..നീ ആള് അങ്ങ് മാറിപ്പോയി ..അത് നോക്കിയതാ " കുഞ്ഞാന്റി അതിനു പുഞ്ചിരിയോടെ തന്നെ മറുപടി പറഞ്ഞു .
"എനിക്കൊരു മാറ്റവും ഇല്ലെന്നാണല്ലോ മഞ്ജുസ് ഒകെ പറയുന്നേ .." ഞാൻ അതുകേട്ടു കുഞ്ഞാന്റിയെ സംശയത്തോടെ നോക്കി . "നിന്റെ കോലം അല്ല പറഞ്ഞത് ..സ്വഭാവം ആണ് ..." എന്നെയൊന്നു ആക്കിയപോലെ പറഞ്ഞുകൊണ്ട് കുഞ്ഞാന്റി ചിരിച്ചു . "ഓ അത് .. " ഞാൻ അതുകേട്ട് ഒരു ഇളിഞ്ഞ ചിരി പാസ്സാക്കി ..പിന്നെ വേഗം കാപ്പി കുടിച്ചു തീർത്തു . "എന്നാപ്പിന്നെ നേരം കളയുന്നില്ല...അപ്പുറത്തൊക്കെ പോവാൻ ഉണ്ട് " ഗ്ലാസ് ടീപോയിലേക്ക് വെച്ചുകൊണ്ട് ഞാൻ എഴുനേറ്റു . "ഹ്മ്മ്...ആയിക്കോട്ടെ " അവളും അത് സമ്മതിച്ചു . അതോടെ ആദിയെയും കൂട്ടി ഞാൻ അവിടെ നിന്നുമിറങ്ങി . പിന്നെ നേരെ ബിന്ദു അമ്മായിയുടെ വീട്ടിൽ പോയി . മോഹനൻ മാമ ആ സമയത്തു നാട്ടിലുണ്ട് . അതുകൊണ്ട് ഞാനും ആദിയും കയറിച്ചെല്ലുമ്പോൾ പുള്ളി ഉമ്മറത്ത് തന്നെ ഉണ്ട് . അവരുടെ മക്കളായ അഞ്ജലിയും രാഗേഷും അവിടെ തന്നെ ഉണ്ടായിരുന്നു . രാഗേഷ് ഇപ്പൊ ഡിഗ്രിക് പഠിക്കുന്നു . അഞ്ജലി ടി.ടി.സി ക്കു പോവുന്നുണ്ട് . ടീച്ചർ ആയിട്ട്

💬 Comments

View all comments