0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 4 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.6K
ഏതെങ്കിലും ഗവണ്മെന്റ് സ്കൂളിൽ കയറികൂടണം എന്നൊക്കെയാണ് കക്ഷിയുടെ മോഹം . പതിവുപോലെ അവിടെയും സ്വല്പ നേരം ചിലവഴിച്ചു . അഞ്ജലിയുമായും രാഗേഷുമായൊക്കെ ഓരോ തമാശകൾ പറഞ്ഞിരുന്നു . അവിടെ നിന്നും പിന്നെ നേരെ കൃഷ്ണൻ മാമയുടെ വീട്ടിലേക്ക് . നേരം വൈകുമെന്നോർത്തു അവിടെയും അധികനേരം നിന്നില്ല . ഓണം കഴിഞ്ഞു ഒരു ദിവസം സൗകര്യം പോലെ വരാമെന്നു കൃഷ്ണൻ മാമയോടും മായേച്ചിയോടും മോഹനവല്ലി അമ്മായിയോടും വിവേകേട്ടനോടുമൊക്കെ പറഞ്ഞു വേഗം ഇറങ്ങി . ചായ കുടിച്ചിട്ട് പോകാമെന്നു മായേച്ചി നിർബന്ധിച്ചെങ്കിലും കുഞ്ഞാന്റിയുടെ അവിടന്ന് കുടിച്ചു എന്ന് പറഞ്ഞു ഞാൻ ആ ക്ഷണം നിരസിച്ചു . പൊന്നൂസിനെ കൊണ്ട് ചെല്ലാഞ്ഞതിൽ കൃഷ്ണൻ മാമക്ക് ചെറിയ നീരസം ഉണ്ട് . പുള്ളിക് പെണ്ണിന്റെ സംസാരവും ദേഷ്യവുമൊക്കെ നല്ല ഇഷ്ടമാണ് . പിന്നെ നേരെ വല്യമ്മയുടെ വീട്ടിലേക്ക് . രാജീവേട്ടനും ദിലീപേട്ടനും ഒകെ വിവാഹം കഴിച്ചതുകൊണ്ട് വീട്ടിലിപ്പോ മരുമക്കൾ രണ്ടുപേര് കൂടി ഉണ്ട് . സുകന്യ , പ്രിയ എന്നാണ് അവരുടെ പേര് .. രാജീവേട്ടന്റെ ഭാര്യ ആണ് സുകന്യ ..ദിലീപേട്ടന്റെ വൈഫ് പ്രിയ ..! രണ്ടുപേരുടെയും വിവാഹം ഒരേ ദിവസം ആയിരുന്നു . അത് കഴിഞ്ഞിട്ട് ഒരു വര്ഷം ആകുന്നതേ ഉള്ളു . സുകന്യ , പ്രിയ എന്നിവര് ഏറെക്കുറെ എന്റെ പ്രായം ആണെങ്കിലും സ്ഥാനം നോക്കി ഞാനവരെ ചേച്ചി , എടത്തിയമ്മ എന്നൊക്കെയാണ് വിളിക്കുന്നത് . അവരുടെ വീട്ടുകാർ എന്റെയും മഞ്ജുസിന്റെയും കഥ അറിഞ്ഞപ്പോൾ അങ്ങനൊരു കുടുംബത്തിലേക്ക് മക്കളെ അയക്കുന്നതിൽ ആദ്യം വിരോധം പറഞ്ഞിരുന്നു . ഞങ്ങള് കാരണം ഇനി

💬 Comments

View all comments