Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 4 [Sagar Kottapuram]
കല്യാണം മുടങ്ങുമോ എന്ന് എനിക്കും മഞ്ജുസിനും ചെറിയ നിരാശ ഉണ്ടായിരുന്നെങ്കിലും ഒരുവിധം അതൊക്കെ സംസാരിച്ചു തീർപ്പാക്കി . പിന്നെ മഞ്ജുസിന്റെ ബാക്‌ഗ്രൗണ്ടും അവളുടെ
അച്ഛന്റെ സ്വാധീനവും ഒകെ അറിഞ്ഞപ്പോൾ പെണ്ണുവീട്ടുകാർ പയ്യെ സമ്മതം മൂളി . കുടുംബത്തിൽ ഒരു ഹെവി ടീം ഉള്ളത് എല്ലാര്ക്കും നല്ലതാണല്ലോ .
മഞ്ജുസിന്റെ അച്ഛന് ആണെങ്കിൽ രാഷ്ട്രീയക്കാരോടും പോലീസുകാരോടും ഒക്കെ അടുപ്പമുണ്ട് .രാജീവേട്ടനും ദിലീപേട്ടനും കല്യാണം കഴിക്കാൻ വല്യ താല്പര്യം ഒന്നും കാണിക്കാത്തവർ ആയിരുന്നെങ്കിലും ഒരുവിധം അതങ്ങു നടന്നു . ഇപ്പൊ രണ്ടുപേരും ഹാപ്പി ആണ് . കല്യാണം കഴിഞ്ഞു ഒരു വര്ഷം ആയെങ്കിലും കുട്ടികൾ ഒകെ കുറച്ചും കൂടി ടൈം കഴിഞ്ഞിട്ട് മതി എന്നാണ് തീരുമാനം . വിവാഹ ജീവിതം സ്വല്പം ആസ്വദിച്ചിട്ടു മതി കുട്ടികൾ എന്ന നിലപാടിൽ ആണ് അവരും ഭാര്യമാരും ! അതിനിടക് സുകന്യ ചേച്ചിയും , പ്രിയ ചേച്ചിയും ഒരു ദുബായ് വിസിറ്റിംഗും നടത്തി .
വിസിറ്റിങ് വിസയുടെ കാലാവധി കഴിഞ്ഞു രണ്ടു പേരും നാട്ടിൽ തിരിച്ചെത്തിയിട്ട് ദിവസങ്ങളെ ആയിട്ടുള്ളു . ദുബായിലെ ഷോപ്പിംഗ് മാളിലും ബീച്ചിലുമൊക്കെ ഭർത്താക്കന്മാരോടൊപ്പം നിന്നുള്ള ഫോട്ടോസ് എഫ്.ബി യിലും വാട്സാപ്പിലും ഒകെ കുറെ കണ്ടിരുന്നു .
എന്തായാലും വല്ല്യമ്മയുടെ വീട്ടിൽ കൂടി കേറി . വല്യമ്മക്കു ഒരു സെറ്റ് സാരിയും , വല്യച്ചന് ഷർട്ടും കസവു മുണ്ടും , സുകന്യ ചേച്ചിക്കും പ്രിയക്കും ഓരോ ജോഡി സാരിയും ചുരിദാറും ആണ് മഞ്ജുസ് വാങ്ങിച്ചു വെച്ചിരുന്നത് .
അതും എടുത്തു പിടിച്ചു ആദിക്കൊപ്പം ഞാൻ വീട്ടിലേക്ക് കയറി . ഉമ്മറത്ത് ആരെയും
💬 Comments
View all comments