0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 4 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 814
"കണ്ടാ ...കവിക്ക് എന്നെയാ കൂടുതല് ഇഷ്ടം .." മഞ്ജുസ് അതുകേട്ട് പൊന്നൂസിനെ ദേഷ്യം പിടിപ്പിച്ചു ... "അല്ല പൊന്നുവാ ...." അതിനു റോസ്‌മോളും വിട്ടുകൊടുത്തില്ല .. "അയ്യടി ....കവി എന്റെയാ..നിന്റെ ഒന്നും അല്ല .." മഞ്ജുസ് പെണ്ണിനെ ദേഷ്യം പിടിപ്പിക്കാനായി ഓരോന്ന് പറഞ്ഞു .. "ആണോ ചാച്ചാ ...?" അതോടെ പെണ്ണിന്റെ മുഖം വാടി എന്നെ സംശയത്തോടെ നോക്കി .. "ഏയ് ...മഞ്ജു വെറുതെ പറയാ ...പൊന്നു ചാച്ചന്റെ മുത്തുമണി അല്ലെ ..." ഞാൻ പെണ്ണിനെ ഇറുക്കികൊണ്ട് ചിരിച്ചു ..അതോടെ പെണ്ണ് മഞ്ജുസിനെ നോക്കി കൊഞ്ഞനം കുത്തി .. "പോടീ....." മഞ്ജുസ് അതുകണ്ടു ചിരിച്ചു... അങ്ങനെ മഞ്ജുസും ഞങ്ങളുടെ കൂടെ കുറച്ചു നേരം ഓരോന്ന് പറഞ്ഞിരുന്നു..പിന്നെ ഒന്നിച്ചുതന്നെ കിടക്കാനായി മുകളിലോട്ടു പോയി . പിറ്റേന്ന് രാവിലെ എന്നെ മഞ്ജുസ് ആണ് വിളിച്ചു എഴുനേൽപ്പിച്ചത് . കുളിയൊക്കെ തീർത്തു രാവിലെ തന്നെ പിള്ളേരുടെ കൂടെ പൂക്കളം ഒകെ ഇട്ടു .പുതിയ പട്ടുപാവാടയും ഉടുപ്പും ഒകെ അണിഞ്ഞു പൊന്നുവും കുഞ്ഞു മുണ്ടും ജുബ്ബയും ഒകെ ഇട്ടു അപ്പൂസും റെഡിയായി . പിന്നെ അവരെ വെച്ച് കുറെ ഫോട്ടോസ് ഒകെ എടുത്തു . ക്യാമെറയിൽ തന്നെയാണ് എടുത്തത് . പൂക്കളത്തിനടുത്തു ഇരുത്തിയും പൂക്കൾ കയ്യിലെടുത്തു പിടിച്ചുമൊക്കെ പൊന്നൂസ് ഫോട്ടോക്ക് പോസ് ചെയ്തു .ആദിയും അതുപോലൊക്കെ നിന്നു . പിന്നെ രണ്ടാളെയും ഒപ്പം പിടിച്ചു ഇരുത്തിയും കുറെ ഫോട്ടോസ് എടുത്തു. ഇടക്കൊക്കെ രണ്ടുപേരും വല്യ സ്നേഹമാണ് ! "അപ്പൂസിനു ഒരുമ്മ കൊടുത്തേ ..." വീട്ടിന്റെ ഗാർഡനോട് ചേർന്നുള്ള കുഞ്ഞു മതിലിൽ ആദിയെയും റോസ് മോളെയും ഒന്നിച്ചിരുത്തി ഞാൻ നിർദേശം കൊടുത്തു. മഞ്ജുസും എന്റെ കൂടെ നിൽപ്പുണ്ട് . കേൾക്കേണ്ട താമസം പൊന്നു അപ്പൂസിന്റെ കവിളിൽ പയ്യെ മുത്തി.. "ഉമ്മ്ഹ ..." അവള് സ്വയം പറഞ്ഞുകൊണ്ട് പുഞ്ചിരി തൂകി..ആദി ആ സമയം ചെറുതായി ഒന്ന് കണ്ണടച്ചു..ആ സമയം നോക്കിയാണ് ഞാൻ ക്ലിക്കിയത് . തെരുതെരെ മൂന്നാലു വട്ടം ക്ലിക്കി. പിന്നെയത് മഞ്ജുസിനു കാണിച്ചു കൊടുത്തു.. "നോക്ക് നോക്ക് ..."
ഞാൻ ക്യാമറയുടെ ഡിസ്പ്ളേ അവളെ കാണിച്ചു

💬 Comments

View all comments